കേരള മോഡല്‍ ഇന്ന് ബിജെപിയും ഉറ്റുനോക്കുന്നു; കേരള മോഡല്‍ ഉത്തരേന്ത്യയിലടക്കം വ്യാപിപ്പിക്കണമെന്നും കാഞ്ച ഐലയ്യ

കോഴിക്കോട്: കേരള മോഡലും ഗുജറാത്ത് മോഡലും തമ്മിലുള്ള ഏറ്റുമുട്ടലാണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് കാഞ്ച ഏലയ്യ.

ബിജെപിയും ഇന്ന് കേരള മോഡല്‍ ഉറ്റുനോക്കുന്ന അവസ്ഥയാണ്. കേരള മോഡല്‍ ഉത്തരേന്ത്യയിലടക്കം വ്യാപിപ്പിക്കണമെന്നും കാഞ്ച ഐലയ്യ പറഞ്ഞു.

കോഴിക്കോട് സംഘപരിവാര്‍ ഫാസിസത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അംബേദ്കറുടെയും മാര്‍ക്‌സിന്റെയും ആശയങ്ങള്‍ തമ്മില്‍ ഏറെ സമാനതകളുണ്ടെന്നും ദളിത് സംഘടനകളുമായി ഇടതുപക്ഷം സഹകരിച്ച് മുന്നോട്ടുപോയി വേണം ഫാസിസത്തെ നേരിടാനെന്നും ബിജെപിയുടെ അജണ്ടകളിലെവിടെയും തുല്യത എന്ന ആശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here