കുട്ടികള്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം; മരണം വരെ സംഭവിക്കാം

ചെറിയ കുട്ടികള്‍ക്ക് നമ്മള്‍ എന്ത് ഭക്ഷണം നല്‍കുമ്പോഴും വളരെയധികം ശ്രദ്ധിക്കാറുണ്ട്. അതുപോലെ തന്നെ കുട്ടികള്‍ക്ക് വെള്ളം നല്‍കുമ്പോഴും വളരെ അധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

മുതിര്‍ന്ന ഒരാള്‍ ധാരാളം വെള്ളം കുടിക്കണം. അത് അവരുടെ ശരീരത്തിന് ആവശ്യമാണ് എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് അതിന്റെ ആവശ്യം ഇല്ല. അവര്‍ക്ക് മുലപ്പാല്‍ തന്നെ ധാരാളമാണ്.

ചെറിയ കുട്ടികള്‍ ധാരാളം വെള്ളം കുടിക്കുമ്പോള്‍ സോഡിയത്തിന്റെ അളവ് വളരെയധികം താഴാനും ഇത് മൂലം പോഷകങ്ങളെ ആഗിരണം ചെയ്യാന്‍ സാധിക്കാതെയും വരും.

കൂടാതെ വിറയല്‍, കോമ എന്തിന് മരണം വരെ സംഭവിക്കാനും ഇത് കാരണമാകാം. മുലപ്പാലില്‍ 88 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ കുഞ്ഞിന് ജലാംശം കുറയുമോ എന്ന എന്ന ചിന്ത മുലയൂട്ടുന്ന അമ്മമാര്‍ക്കും വേണ്ട. കുഞ്ഞിന് ആദ്യ ആറു മാസം മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. തുടര്‍ന്ന് ഒരു വയസാകുമ്പോള്‍ വേഗം ദഹിക്കുന്ന കുറുക്കുകളും പാനീയങ്ങളും കൊടുക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here