ഖഗേന്‍ ദാസിന്റെ വിയോഗം ഇടതുപക്ഷത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി; ‘അദ്ദേഹം ത്രിപുരയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തി’

ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ എംപിയുമായിരുന്ന ഖഗേന്‍ ദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.

വെസ്റ്റ് ത്രിപുരയില്‍ നിന്നുള്ള മുന്‍ ലോക്‌സഭാ അംഗമായിരുന്ന ഖഗേന്‍ ദാസ് ത്രിപുരയില്‍ ഇടതുമുന്നണിയുടെ കണ്‍വീനറും മന്ത്രിയുമായിരുന്നിട്ടുണ്ട്.

വിദ്യാഭ്യാസ കാലഘട്ടം മുതല്‍ തന്നെ ഇടതുപക്ഷ പ്രസ്ഥാനത്തോട് ചേര്‍ന്നു നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ അദ്ദേഹം ത്രിപുരയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ മുഖ്യപങ്കാണ് വഹിച്ചുകൊണ്ടിരുന്നത്.

വര്‍ഗീയ ശക്തികള്‍ ഇടതുപക്ഷത്തിനുനേരെ ആസൂത്രിത അക്രമങ്ങള്‍ നടത്തുന്ന ഈ കാലഘട്ടത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം ഇടതുപക്ഷത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News