മുസാഫിര്‍ നഗര്‍ കലാപം; ബിജെപി നേതാക്കള്‍ക്കെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ യോഗി സര്‍ക്കാര്‍ നീക്കം

കേന്ദ്ര മന്ത്രിമാര്‍ പ്രതിയായ മുസാഫിര്‍ നഗര്‍ കലാപ കേസുകള്‍ പിന്‍വലിക്കാന്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറാകുന്നു. കേസുകള്‍ പിന്‍വലിക്കാനുള്ള നിയമസാധുത തേടി യുപി സര്‍ക്കാര്‍ മുസാഫിര്‍ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് കത്തയച്ചു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് മുസാഫിര്‍ നഗറില്‍ വലിയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. അമിത് ഷാ നേരിട്ട് സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന കാലത്ത് നടന്ന കലാപത്തില്‍ നിരവധി മുസ്ലീങ്ങള്‍ക്ക് വീടും സ്ഥലവും ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടി വന്നു.

കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുസാഫിര്‍ നഗര്‍ ലോക്‌സഭാ എം.പിയും മോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന സജീവ് ബല്യാന്‍, ബിജ്‌നൂര്‍ എം.പി ബര്‍ത്തേന്ദു സിംഗ്, യോഗി ആദിത്യനഥ് മന്ത്രിസഭയിലെ അംഗമായ സുരേഷ് റാണ തുടങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസുണ്ട്. 63 പേരാണ് കലാപത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

ഈ കേസുകളെല്ലാം പൂര്‍ണ്ണമായും പിന്‍വലിച്ച് ബിജെപി നേതാക്കളായ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. കേസ് പിന്‍വലിക്കാനുള്ള നിയമസാധുത തേടി മുസാഫര്‍ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ്,പോലീസ് മേധാവി എന്നിവര്‍ക്ക് യുപി നീതിന്യായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി രാജ് സിംഗ് കത്തയച്ചു.

ബിജെപി നേതാക്കള്‍ മുസാഫറില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറുപ്പെട്ടത്. കലാപത്തില്‍ വീട് നഷ്ട്ടമായര്‍ക്ക് കേരളത്തില്‍ നിന്നും സിപിഐ എം പണം സ്വരൂപിച്ച് വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News