ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍മുഖം വിറപ്പിച്ച് ഗോവയുടെ വിജയം

ഐഎസ് എല്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എഫ് സി ഗോവ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്.

77ാം മിനിറ്റില്‍ ബെഡിയ നല്‍കിയ ഗോളിലൂടെയായിരുന്നു വോഗ മുന്നിലെത്തിയത്. പിന്നീട് പലതവണ തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കളി തുടങ്ങി ഏഴാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്സിനെ ഞെട്ടിച്ച് ഗോവ ആദ്യഗോള്‍ നേടിയിരുന്നു. മന്തര്‍ റാവു ദേശായില്‍ നിന്നും പന്ത് കിട്ടിയ ഫെറാന്‍ കോറായാണ് ഗോവയെ മുന്നിലെത്തിച്ചത്. പിന്നീട് 29ാംമിനിറ്റില്‍ സികെ വിനീതിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പത്തിനൊപ്പമെത്തി.

ഐഎസ്എല്‍ നാലാംപതിപ്പില്‍ നിര്‍ണായകഘട്ടത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ശേഷിക്കുന്ന ഏഴു മത്സരങ്ങളില്‍ ഓരോന്നും പ്രധാനപ്പെട്ടത്. ഒന്ന് ഇടറിയാല്‍ പ്ലേഓഫ് സാധ്യത മങ്ങിത്തുടങ്ങും.

ഗോവയ്ക്കനുകൂലമായി ലഭിച്ച കോര്‍ണറിലൂടെയായിരുന്നു മുന്നേറ്റം.  എഡു ബാഡിയ, കോറോ എന്നിവര്‍ ഗോവയ്ക്കായി ലക്ഷ്യം കണ്ടപ്പോള്‍ മലയാളി താരം സികെ വിനീതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏക ഗോളിനുടമ.

ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിന് സെമിയില്‍ കടക്കാന്‍ സാധ്യത കുറവാണ്. പതിനായിരക്കണക്കിന് ആരാധകരാല്‍ കൊച്ചി സ്റ്റേഡിയം നിറഞ്ഞിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന് പരാജയം സമ്മതിക്കേണ്ടി വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News