ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കം; സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍. ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പ്രസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദൃശ്യങ്ങളുടെ പകര്‍പ്പാവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്.ഹര്‍ജി പരിഗണിക്കുന്നത് അങ്കമാലി കോടതി ഈ മാസം 25ലേക്ക് മാറ്റി.

പള്‍സര്‍ സുനി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച 256 രേഖകളുടെയും പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് കേസില്‍ എട്ടാം പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചത്.ചട്ടപ്രകാരം തെളിവുകള്‍ തനിക്ക് ലഭിക്കേണ്ടതുണ്ടെന്നാണ് ദിലീപിന്റെ വാദം.

എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ദൃശ്യങ്ങള്‍ കൈമാറുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ അപമാനിക്കാനാണ് ദിലീപിന്റെ ശ്രമമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.ഹര്‍ജിയില്‍ കോടതി നേരത്തെ ദിലീപിന്റെ വാദം കേട്ടിരുന്നു.പ്രോസിക്യൂഷന്‍ നിലപാട് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി ഈ മാസം 25 ലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News