കര്‍ഷക ആത്മഹത്യ തുടരട്ടെ; ഗോ സംരക്ഷണം നീണാള്‍ വാഴട്ടെ; ഇതാണ് സംഘികള്‍ സ്വപ്‌നം കണ്ട ഗുജറാത്ത്

പട്ടിണിയും കടക്കെണിയും മൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതിനിടെ പശുസംരക്ഷണവുമായി ഗുജറാത്ത് സര്‍ക്കാറിന്റെ പശു ടൂറിസം പദ്ധതി. ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

സംസ്ഥാന ഗൗസേവ ആയോഗ് പദ്ധതി നടപ്പിലാക്കുന്നത് പശു ടൂറിസം എന്ന പേരിലാണ്. സന്ദര്‍ശകര്‍ക്ക് ഗുജറാത്തിലെ മികച്ച കാലിത്തൊഴുത്തിലേക്ക് രണ്ടു ദിവസത്തെ യാത്രയും പശുവിന്റെ ചാണകം, മൂത്രം എന്നിവ ഉപയോഗിച്ച് വിവിധ ഉല്‍പന്നങ്ങളുണ്ടാക്കുന്നത് പരിചയപ്പെടുത്തുകയുമാണ് ഇതിന്റെ ലക്ഷ്യമെന്ന് ഗുജറാത്ത് ഗൗസേവ ആയോഗ് ചെയര്‍മാന്‍ വല്ലഭ് കത്തിരിയ പറഞ്ഞു.

പശു മൂത്രവും ചാണകവും ഉപയോഗിച്ച് ബയോഗ്യാസും മരുന്നുകളും നിര്‍മിക്കാമെന്ന് അദ്ദേഹം പറഞ്ഞു. മതവിശ്വാസവും സാമ്പത്തിക ഘടകവും ഒന്നിച്ചുചേര്‍ത്തുകൊണ്ടാണ് പശു ടൂറിസത്തിന് തുടക്കമിടുന്നത്.

ജയിലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കന്നുകാലി വളര്‍ത്തല്‍ തുടങ്ങാനും ഗുജറാത്ത് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here