തോല്‍വികളില്‍ നിന്ന് പാഠം പഠിച്ച് കൊഹ്‌ലി; രോഹിത് പുറത്തേക്ക്; ഒപ്പം മൂന്ന് താരങ്ങളും; റണ്‍മെഷിന്‍ തിരിച്ചെത്തും

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്ലി സമാനതകളില്ലാത്തവിധം വിമര്‍ശനമേറ്റുവാങ്ങുകയാണ്. നാട്ടില്‍ വിജയപരമ്പരകളുടെ പെരുമഴ തീര്‍ത്ത കൊഹ്ലിപ്പട വിദേശത്ത് തോറ്റമ്പിയത് ആരാധകര്‍ക്ക് സഹിക്കാനാകുന്നതല്ല.

ആരാധകര്‍ മാത്രമല്ല ഇതിഹാസ താരങ്ങള്‍ വരെ ടീം ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമായും കൊഹ്ലിയുടെ തെറ്റായ തീരുമാനങ്ങളാണ് ഇവരെ പ്രകോപിച്ചത്.

വിദേശപിച്ചുകളില്‍ മികച്ച പ്രകടനമികവുള്ള അജിങ്ക്യാ രഹാനെയെ കളത്തിലിറക്കാത്തതിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര നഷ്ടമാക്കിയ ശേഷം ഇപ്പോള്‍ കൊഹ്ലിക്ക് തിരിച്ചറിവുണ്ടായിരിക്കുകയാണ്.

ആശ്വാസവിജയം തേടി മൂന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ രഹാനെ ഇന്ത്യന്‍ കുപ്പായത്തിലിറങ്ങുമെന്ന് നായകന്‍ വ്യക്തമാക്കി. പരമ്പരയിലുടനീളം പരാജയമായിരുന്ന രോഹിത് ശര്‍മ്മയ്ക്ക് പകരക്കാനായാകും രഹാനെയെത്തുന്നത്. ഇക്കാര്യം വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പരമ്പരയില്‍ റണ്‍കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന മുരളി വിജയ്, ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍ എന്നിവരെ മാറ്റണമെന്നും മുറവിളിയുണ്ട്. ബുധനാഴ്ച ജൊഹന്നാസ് ബര്‍ഗിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

കേപ് ടൗണില്‍ നടന്ന ആദ്യ മത്സരം 72 റണ്‍സിനും സെഞ്ചൂറിയനില്‍ നടന്ന രണ്ടാം മത്സരം 135 റണ്‍സിനും പരാജയപ്പെട്ടാണ് ഇന്ത്യ പരമ്പര അടിയറവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News