സമ്പന്നരുടെ മോടി കൂട്ടുന്ന മോദി; രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു; കാരണം വ്യക്തമാക്കി രാജ്യാന്തരസംഘടനയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതായിറിപ്പോര്‍ട്ട്.രാജ്യാന്തര അവകാശ സംഘടനയായ ഓക്സ്ഫാമാണ് ഇത്തരത്തിലൊരു കണക്ക് പുറത്ത് വിട്ടത്.

ക‍ഴിഞ്ഞ വര്‍ഷം രാജ്യം ആര്‍ജിച്ച സമ്പത്തിന്റെ 73 ശതമാനവും വെറും ഒരു ശതമാനം ആളുകളുടെ കൈകളിലാണ് എത്തിച്ചേര്‍ന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തിലും കാര്യങ്ങള്‍ സങ്കീര്‍ണമാണ്. ആഗോളസമ്പത്തിന്റെ പകുതിയും കൈയ്യാളുന്നത് ലോകത്തെ 8 സമ്പന്നരാണെന്നും ഓക്സ്ഫാം പറയുന്നു.

അതേസമയം,രാജ്യത്തെ പകുതിയോളം വരുന്ന 67 കോടി ദരിദ്രരുടെ സമ്പത്ത് വര്‍ധന ഒരു ശതമാനം മാത്രമാണ്. അതായത് ലോകത്ത് വരുമാന അസമത്വം വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായാണ് ഓക്സ്ഫാം പറയുന്നത്.

ഉദാഹരണമായി ഇന്ത്യയിലെ ഒരു കമ്പനിയെയും റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.സ്ഥാപനത്തിലെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ നേടുന്നത് ആ സ്ഥാപനത്തിലെ ഒരു ശരാശരി ജോലിക്കാരനു ലഭിക്കുന്ന ശമ്പളത്തിന്റെ ഇരട്ടിയാണെന്നാണ് അവര്‍ പരയുന്നത്.

ഈ അസമത്വങ്ങള്‍ക്കു കാരണം മുതലാളിത്തവും തൊ‍ഴിലാളികളെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേഷനുകളുമാണെന്നും ഓക്സ്ഫാം കൂട്ടിച്ചേര്‍ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News