രാത്രിമ‍ഴയെ പ്രണയിച്ച കവയത്രിക്ക് 84ാം പിറന്നാള്‍; ആശംസകളുമായി മുഖ്യമന്ത്രി പിണറായി; ഒപ്പം സാംസ്കാരികലോകവും – Kairalinewsonline.com
Culture

രാത്രിമ‍ഴയെ പ്രണയിച്ച കവയത്രിക്ക് 84ാം പിറന്നാള്‍; ആശംസകളുമായി മുഖ്യമന്ത്രി പിണറായി; ഒപ്പം സാംസ്കാരികലോകവും

പ്രായം ശരീരത്തെ കീ‍ഴ്പെടുത്തുമ്പോൾ ഒന്നുമാത്രം ടീച്ചർക്ക് ഉറപ്പുണ്ട്

മലയാളത്തിന്‍റെ പ്രീയപ്പെട്ട കവയത്രി സുഗതകുമാരിക്ക് ഇന്ന് എണ്‍പത്തി നാലാം പിറന്നാൾ. പ്രായം ശരീരത്തെ കീ‍ഴ്പെടുത്തുന്നുണ്ടെങ്കിലും സമൂഹത്തിന് വേണ്ടി സമരം ചെയ്യാൻ താൻ ഉണ്ടാകുമെന്ന് സുഗതകുമാരി ടീച്ചർ.

ആഘോഷങ്ങൾ ഒന്നുമില്ലാത്ത പിറന്നാളിന് ആശംസകള്‍ നേരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രിയ കവയത്രിയുടെ വീട്ടിലെത്തി. ഒപ്പം സാംസ്കാരിക ലോകവും സുഗതകുമാരിക്ക് ആശംസകള്‍ നേര്‍ന്നു.

84ന്‍റെ മാധുര്യം നോഞ്ചോട് ചേർക്കുമ്പോൾ രാത്രിമ‍ഴയുടെ കൂട്ടുകാരിക്ക് ക‍ഴിഞ്ഞ കാലത്തിലെ സമരമുഖങ്ങളിലെ ഒാർമ്മകളെയും കൂടാതെ സമരപോരാട്ടങ്ങൾക്ക് വാളും പരിചയുമായി തനിക്കൊപ്പം നിന്ന കവിതകളെയും ഒപ്പം കൂട്ടാനാണിഷ്ടം.

ആഘോഷങ്ങൾ ഒന്നുമില്ലാതെ ജീവിതത്തിൽ ക‍ഴിഞ്ഞുപോയ 83 വർഷങ്ങൾ.അതുപോലെ തന്നെയാണ് ഇത്തവണത്തെ പിറന്നാളും പതിവ് പോലെ അഭയയിലെ അന്തേവാസികൾക്കൊപ്പമിരുന്ന് ഭക്ഷണം ക‍ഴിക്കണം.

പ്രായം ശരീരത്തെ കീ‍ഴ്പെടുത്തുമ്പോൾ ഒന്നുമാത്രം ടീച്ചർക്ക് ഉറപ്പുണ്ട് .ഇനിയുള്ള ജീവിത സമരങ്ങളിലും താൻ സാധാരണക്കാർക്കൊപ്പമുണ്ടാകും.

To Top