ജസ്റ്റിസ് ലോയ കേസ് അതീവ ഗൗരവം; എല്ലാ രേഖയും പരിശോധിക്കുമെന്ന് സുപ്രിംകോടതി; ഉന്നത നേതാക്കള്‍ കുടുങ്ങുമോ

സൊറാബ്ദുള്‍ ഷെയ്ക്ക് വ്യാജഏറ്റ്മുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹമരണം കേസ് അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി. മരണത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന എല്ലാ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കും.

അതേ സമയം സൊറാബുദിന്‍ ഏറ്റ്മുട്ടല്‍ കേസില്‍ അമിത് ഷായ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഈ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനായി ഹാജരാകുന്നതിനെ എതിര്‍കക്ഷികളുടെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ എതിര്‍ത്തു.ലോയ കേസില്‍ ഒരു വ്യക്തിയെ രക്ഷിക്കാനാണ് സ്ഥാപനങ്ങള്‍ ശ്രമിക്കുന്നതെന്ന് ദുഷ്യന്ത് ദാവെ കുറ്റപ്പെടുത്തി.

ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ നടന്ന് പ്രഥമ വാദത്തില്‍ നാടകിയ സംഭവ വികാസങ്ങള്‍ അരങ്ങേറി. അമിത് ഷാ പ്രതിയായ സൊറാബുദില്‍ വ്യാജ ഏറ്റ്മുട്ടല്‍ കേസ് പരിഗണിച്ച് ജഡ്ജി ബി.എച്ച് ലോയയുടെ മരണം, ഹൃദയസ്തംഭനം മൂലമാണന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരിഷ് സാല്‍വേ വാദിച്ചു.

മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്ന നാഗ്പൂര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ബി.എച്ച് ലോയ റൂം എടുത്തതിന്റെ തെളിവില്ല. സൊറാബുദില്‍ കേസില്‍ നേരത്തെ അമിത് ഷായ്ക്കായി ഹാജരായിട്ടുള്ള ഹരീഷ് സാല്‍വ്വെ ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതില്‍ ദൂരൂഹയുണ്ടെന്ന് കേസില്‍ എതിര്‍കക്ഷികാര്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ചൂണ്ടികാട്ടി.

സ്ഥാപനം മുഴുവനായി ഒരു വ്യക്തിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് അമിത്ഷായെ പരോക്ഷമായി സൂചിപ്പിച്ച് കൊണ്ട് ദുഷ്യന്ത് ദാവെ പറഞ്ഞു.ഇതേ തുടര്‍ന്ന് ഇരു അഭിഭാഷകരും പരസ്പരം കൊമ്പ് കോര്‍ത്തു. വ്യക്തിപരമായ വാദങ്ങള്‍ക്കപ്പുറം കേസിന്റെ നിയമവശം പരിശോധിക്കുകയാണ് വേണ്ടതെന്ന് ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

ലോയയുടെ ദുരൂഹമരണ കേസ് അതീവ ഗൗരവമുള്ളതാണ്. മരണത്തെക്കുറിച്ചുള്ള എല്ലാ രേഖകളും പരിശോധിക്കുമെന്നും ബഞ്ച് വ്യക്തമാക്കി. മൂബൈ ഹൈക്കോടതിയിലെ കേസുകളെല്ലാം സുപ്രീംകോടതിയിലേയ്ക്ക് മാറ്റാനും ഉത്തരവിട്ടു.

കേസിലെ രേഖകളൊന്നും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ആവശ്യത്തെ ഹര്‍ജിക്കാര്‍ എതിര്‍ത്തു.വായ്മൂടി കെട്ടുന്ന ഉത്തരവൊന്നും ബഞ്ചില്‍ നിന്നും ഉണ്ടാകരുത്.വിവാദ കേസുകള്‍ മുമ്പും കോടതിയിലെത്തിയിട്ടുണ്ട്. അന്നൊന്നും രേഖകള്‍ പുറത്ത് വിടരുതെന്ന് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

ഇതേ തുടര്‍ന്ന ഉത്തരവല്ല രേഖകള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഉപദേശം കോടതി നല്‍കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ഉപദേശം നല്‍കലല്ല ഉത്തരവാണ് കോടതി നല്‍കുന്നതെന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് പ്രതികരിച്ചു.

കേസിന്റെ വാദത്തിലുട നീളം ചീഫ് ജസ്റ്റിസ് മൗനം പാലിച്ചത് ശ്രദ്ധേയമായി. ലോയ കേസ് പരിഗണിക്കുന്ന ബഞ്ചിനെക്കുറിച്ചുള്ള തര്‍ക്കമാണ് നാലു മുതിര്‍ന്ന ജസ്റ്റിസുമാരുടെ വാര്‍ത്താസമ്മേളനത്തിലേയക്ക് എത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News