സഖാക്കളുടെ സമരപോരാട്ടങ്ങളും വിജയഗാഥകളും; ശ്രദ്ധേയമായി ചരിത്ര പ്രദര്‍ശനം

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കുന്ന ചരിത്ര പ്രദര്‍ശനം ഒരുങ്ങി കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമുറങ്ങുന്ന മണ്ണാണ് കണ്ണൂര്‍ എന്ന് തെളിയിക്കുകയാണ് ഈ ചരിത്ര പ്രദര്‍ശനം. ഗോവിന്ദന്‍ മാഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം, വര്‍ഗ സംഘടനകളുടെ രൂപീകരണം നവോത്ഥാന ചിന്തകളുടെ വേരോട്ടം തുടങ്ങിയ എല്ലാ ചരിത്രവും ഇവിടെ പ്രദര്‍ശനം ചെയ്തിട്ടുണ്ട്. പഴയ കാല നാട്ടിന്‍ പുറവും അവിടുത്തെ അന്തരീക്ഷവും പ്രദര്‍ശനത്തില്‍ ശ്രദ്ധേയമായി.

കണ്ണൂര്‍ ജില്ലയില്‍ സഖാക്കള്‍ നേതൃത്യം നല്‍കിയ സമരപോരാട്ടങ്ങളും വിജയഗാഥകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൃഷ്ണപിള്ളയുടെ അവസാന നിമിഷങ്ങള്‍ ഓലക്കുടിലിന്റെ പശ്ചാത്തലത്തില്‍ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ചരിത്ര പ്രദര്‍ശനം. ഓലക്കുടിലിരിക്കുന്ന സഖാവിന്റെ പ്രതിമ ഇപ്പോഴും ജീവന്‍ തുടിക്കുന്നതാണ്.

സമ്മേളനത്തിന്റെ സമാപന ദിവസമായ ജനുവരി 29 വരെ പ്രദര്‍ശനം തുടരും. പ്രദര്‍ശനം കാണാന്‍ എത്തുന്നവര്‍ക്ക് ചരിത്ര വിശദീകരണം നല്‍കാന്‍ വളണ്ടിയര്‍മാരെയും നിര്‍ത്തിയിട്ടുണ്ട്.

ചരിത്ര പ്രദര്‍ശനത്തില്‍ ദിവസവും കലാപരിപാടികളും അരങ്ങേറുന്നുണ്ട്. കോര്‍പറേഷന്‍ ഓഫീസ് പരിസരത്തെ പ്രദര്‍ശന വേദിയ്ക്ക് സമീപം വൈകീട്ട് 5.30നാണ് പരിപാടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News