പിന്നോക്ക വിഭാഗക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രം; തെലുങ്കാന എംഎല്‍എ

സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ആദിവാസി, മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. ഉണര്‍വ് എന്ന പരിപാടിയുടെ ഉദ്ഘാടനം തെലുങ്കാന എംഎല്‍എ സുന്നം രാജയ്യ നിര്‍വഹിച്ചു.

രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ സര്‍ഗ വാസനയും, അക്കാദമിക് നിലവാരവും ഉയര്‍ത്താന്‍ കഴിഞ്ഞ കാല പ്രവര്‍ത്തനത്തിലൂടെ ഉണര്‍വിന് സാധിച്ചിട്ടുണ്ട്. സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉണര്‍വില്‍ കുട്ടികളുടെ വിവിധ തരം കലാപരിപാടികള്‍ അരങ്ങേറി.

ആദിവാസി, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉണര്‍വ് എന്ന സംഗമത്തിന്റെ ഉദ്ഘാടനം തെലുങ്കാനയിലെ ആദിവാസി മേഖലയില്‍ നിന്നുള്ള എംഎല്‍എ സുന്നം രാജയ്യ നിര്‍വഹിച്ചു.

കേരളത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് പിന്നോക്ക വിഭാഗക്കാര്‍ക്ക് ആവശ്യമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് എന്ന് സുന്നം രാജയ്യ പറഞ്ഞു. മന്ത്രി കടന്നപള്ളി രാമചന്ദ്രന്റെ ഗാനം കുട്ടികളില്‍ ആവേശം പകര്‍ന്നു.

ഐആര്‍പിസി, കെഎസ്ടിഎ, എന്‍ജിഒ യൂണിയന്‍, ബാലസംഘം, എസ്എഫ്‌ഐ തുടങ്ങി വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഉണര്‍വ് പ്രവര്‍ത്തിക്കുന്നത്. ആദിവാസി, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അക്കാദമി നിലവാരവും സര്‍ഗവാസനയും വളര്‍ത്താന്‍ ഉണര്‍വിന് സാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News