‘ആദ്യം പീഡനവും പെണ്‍ ഭ്രൂണഹത്യ നിരോധിക്കുക’: മോദിജിയോട് നടി രേണുക

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി നടി രേണുക ഷഹാനെ രംഗത്ത്.

പത്മാവത് നിരോധിക്കണമെന്നാണ് രജ്പുത് കര്‍ണിസേന ആവശ്യപ്പെടുന്നത്. എന്നാല്‍ സിനിമയല്ല, പീഡനവും ലൈംഗിക അതിക്രമവും പെണ്‍ ഭ്രൂണഹത്യയുമാണ് നിരോധിക്കേണ്ടത് എന്നായിരുന്നു രേണുകയുടെ പ്രതികരണം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയിലൂടെയായിരുന്നു രേണുക തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

പത്മാവതി റിലീസ് ചെയ്യരുതെന്ന് എഴുതിയ ബാനറുമായി നില്‍ക്കുന്ന കര്‍ണി സേന പ്രവര്‍ത്തകരുടെ ചിത്രവും, പ്ലക്കാര്‍ഡും പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രവുമാണ് രേണുക പോസ്റ്റ് ചെയ്തത്.

പീഡനം നിരോധിക്കുക, പെണ്‍ ഭ്രൂണഹത്യ നിരോധിക്കുക, ലൈംഗിക അതിക്രമം നിരോധിക്കുക എന്നിങ്ങനെയുള്ള വാക്കുകളായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്. താരത്തിന്റെ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന നാല് സംസ്ഥാനങ്ങള്‍ ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രത്തിനെതിരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സുപ്രീം കോടതി നീക്കിയിരുന്നു.

വിവാദത്തിന് പിന്നാലെ ചിത്രത്തില്‍ മാറങ്ങള്‍ വരുത്തിയും പേര് മാറ്റിയുമാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ ചിത്രം റിലീസ് ചെയ്യാനിരുന്ന ബിഹാറിലെ ഒരു തീയേറ്റര്‍ കര്‍ണിസേന അടിച്ചു തകര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here