കുതിച്ചുയര്‍ന്ന് ഇന്ധന വില; കേന്ദ്രത്തിന് ശക്തമായ താക്കീതുമായി മോട്ടോര്‍ വാഹന പണിമുടക്ക്; വിജയിപ്പിക്കണമെന്ന് സിപിഐഎം

തിരുവനന്തപുരം: ജനുവരി 24ന് നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് വിജയിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

പെട്രോള്‍-ഡീസല്‍ വില അനുദിനം കുതിച്ചുയരുന്നത് തടയാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

ഓരോ ദിവസവും വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. പെട്രോളിന്റെ വില നിര്‍ണ്ണയാധികാരം എണ്ണ കമ്പിനികള്‍ക്ക് നല്‍കിയ യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും, അധികാരത്തില്‍ വന്നാല്‍ ഇത് എടുത്തുകളയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പാര്‍ടിയാണ് ബിജെപി.

അതേ ബിജെപിയാണ് ദിവസംതോറും ഡീസലിന്റേയും പെട്രോളിന്റേയും വില വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യം എണ്ണ കമ്പനികള്‍ക്ക് നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന സമരത്തിന് ബഹുജനങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News