ഭാവനയ്ക്ക് സ്‌നേഹ ചുംബനം നല്‍കി മഞ്ജു

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നായിരുന്നു നടി ഭാവനക്ക് പ്രണയസാഫല്യം.

ഇഷ്ടദേവനായ തിരുവമ്പാടി കണ്ണന് മുന്നിലാണ് കന്നട സിനിമാ നിര്‍മാതാവ് നവീന്‍ മലയാളത്തിന്റെ പ്രിയ നായികയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ചടങ്ങുകളില്‍ കുടുംബാഗങ്ങളും സിനിമാ ലോകത്തെ അടുത്ത സുഹൃത്തുക്കളും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു.

സിനിമാതാരങ്ങളായ സിദ്ധിഖ്, മഞ്ജുവാര്യര്‍, നവ്യാ നായര്‍, രമ്യാ നമ്പീശന്‍, ഭാമ, ഷംന കാസിം, മിയ, ലെന, പിന്നണിഗായകന്‍ വിധുപ്രതാപ് തുടങ്ങി നിരവധി പേര്‍ നേരിട്ടെത്തി ആശംസകള്‍ നേര്‍ന്നു.

വിവാഹത്തിന് ആശംസകളര്‍പ്പിച്ചവര്‍ക്കെല്ലാം ഭാവന നന്ദിയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News