“ഇത് താന്‍ ടാ പെണ്ണ്”; പേഴ്‌സു തട്ടിപ്പറിച്ച മോഷ്ടാക്കളെ അടിച്ചു വീഴ്ത്തി പെണ്‍കുട്ടി; വീഡിയോ വൈറല്‍

ബൈക്കിലെത്തി പേഴ്‌സു തട്ടിപ്പറിക്കാന്‍ ശ്രമിച്ച യുവാക്കളെ അടിച്ചു വീഴ്ത്തി പെണ്‍കുട്ടി. റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു യുവാക്കള്‍ ബെക്കിലെത്തി പെണ്‍കുട്ടിയുടെ പേഴ്‌സു തട്ടിപ്പറിക്കാന്‍ ശ്രമിച്ചത്.

പാകിസ്ഥാനിലെ റാവല്‍പിണ്ഡിയിലാണ് സംഭവം. രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ നടന്നു പോകുമ്പോള്‍ മോട്ടോള്‍ സൈക്കിളിലെത്തി ആക്രമിക്കുകയായിരുന്നു. ബൈക്കിന് പിറകിലിരുന്നയാള്‍ പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് പഴ്സ് തട്ടിപ്പറച്ച് കടന്ന് കളയാന്‍ ശ്രമിച്ചപ്പോഴാണ് പൊടുന്നനെ പിറകിലൂടെ ഓടിച്ചെന്ന് ഇവരെ ആക്രമിച്ചത്.

ആക്രമത്തില്‍ വാഹനം മറിഞ്ഞ് ഇരു യുവാക്കളും താഴെ വീണു. ഇവരെ വണ്ടിയെടുത്ത് പോകാനനുവദിക്കാതെ പെണ്‍കുട്ടി പിടിച്ച് തള്ളുകയും അടിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.

ഇതെല്ലാം നോക്കിക്കണ്ട് പ്രതികരിക്കാതെ ഒരാള്‍ സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ശേഷം ബൈക്കിലെത്തിയ രണ്ട് പേരാണ് വണ്ടി നിര്‍ത്തി സംഭവത്തില്‍ ഇടപെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വയറലായിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News