വെടിയുണ്ടകളുമായി യുവതി ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ പിടിയില്‍

ന്യൂഡല്‍ഹി: വെടിയുണ്ടകളുമായി യാത്രയ്ക്കെത്തിയ യുവതി മെട്രോ സ്റ്റേഷനില്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നിന്നുമെത്തിയ യുവതിയാണ് പിടിയിലായത്. ഇവരുടെ കയ്യില്‍ നിന്നും ഇരുപത് വെടിയുണ്ടകള്‍ പിടിച്ചെടുത്തു.

യുവതിയുടെ ബാഗ് സ്‌കാനിംഗിലാണ് വെടിയുണ്ട കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാനെത്തിയപ്പോഴാണ് യുവതി പിടിയിലായത്. യുവതിയുടെ പിതാവ് തന്റെ ആയുധ ലൈസന്‍സ് ഹാജരാക്കി. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി ഇവരെ ഡല്‍ഹി പോലീസിന് കൈമാറി.

റിപ്പബ്ലിക് ദിനം അടുത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.ഡല്‍ഹി മെട്രോയുടെ ആദര്‍ശ് നഗര്‍ സ്റ്റേഷനിലാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here