സന്തോഷ് ട്രോഫിയില്‍ കേരളത്തിന് സ്വപ്നകുതിപ്പ്

മലയാളികളുടെ കാല്‍പന്താരവത്തിനൊപ്പം ചുവടുവെച്ച് കേരള ടീം. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് കേരള ടീം കുതിച്ചെത്തി. സൗത്ത് സോണ്‍ ബി ഗ്രൂപ്പില്‍ അവസാന യോഗ്യതാ മത്സരത്തില്‍ തമിഴ്‌നാടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് കേരളം കുതിച്ചത്.

കേരളത്തിനും തമി‍ഴ്നാടിനും ഒരേ പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസം കേരളത്തിന് തുണയാകുകയായിരുന്നു. ആദ്യ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെതിരെ നേടിയ 7-0 ന്റെ കൂറ്റന്‍ ജയമാണ് തമിഴ്‌നാടിനെ മറികടക്കാന്‍ കേരളത്തിന് സഹായകമായത്.

ഫൈനല്‍ റൗണ്ടിലെത്തിയെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്‍ കേരളത്തെ അലട്ടുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News