ഭയപ്പെടുത്താന്‍ ബാഗമതിയായി അനുഷ്ക ഷെട്ടി കൊച്ചിയില്‍

ബാഹുബലിക്ക് ശേഷം ശക്തമായ കഥാപാത്രവുമായി അനുഷ്ക ഷെട്ടി അഭിനയിക്കുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമ ബാഗമതി 26ന് തിയേറ്ററുകളിലെത്തുന്നു.

ജയറാം, ഉണ്ണി മുകുന്ദന്‍, ആശ ശരത് തുടങ്ങിയ മലയാള താരങ്ങള്‍ മുഖ്യവേഷത്തിലെത്തുന്ന ബാഗമതി കേരളത്തിലെത്തിക്കുന്നത് ബി ഉണ്ണിക്കൃഷ്ണന്‍റെ ഉടമസ്ഥതയിലുളള ആര്‍ ഡി ഇലുമിനേഷന്‍സാണ്. സിനിമയുടെ പ്രചരണാര്‍ത്ഥം അനുഷ്ക ഉള്‍പ്പെടെയുളള താരങ്ങള്‍ കൊച്ചിയിലെത്തി.

ബാഹുബലിയില്‍ ദേവസേന എന്ന കഥാപാത്രത്തോടെ ലോകം മു‍ഴുവന്‍ ആരാധകവൃന്ദങ്ങളുളള അനുഷ്ക ഷെട്ടിയുടെ മറ്റൊരു ശക്തമായ വേഷമാണ് ബാഗമതി.

ജി അശോക് തിരക്കഥ എ‍ഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമ അനുഷ്ക്കയുടെ മറ്റൊരു മാസ് പ്രകടനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

തമി‍ഴിലും തെലുങ്കിലുമായി ഇറങ്ങുന്ന ചിത്രം കേരളത്തിലും മൊ‍ഴി മാറ്റി ഈ മാസം 26ന് തിയേറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന്‍, ജയറാം, ആശ ശരത് എന്നിങ്ങനെ നീളുന്ന മലയാള താരങ്ങളാണ് സിനിമയില്‍ നായകനും വില്ലനുമായി എത്തുന്നത്.

ബി ഉണ്ണിക്കൃഷ്ണന്‍റെ ഉടമസ്ഥതയിലുളള ആര്‍ ഡി ഇലുമിനേഷന്‍സാണ് കേരളത്തില്‍ വിതരണക്കാര്‍. കേരളത്തില്‍ തനിക്ക് ലഭിക്കുന്ന വലിയ പിന്തുണയ്ക്ക് നടി അനുഷ്ക ഷെട്ടി നന്ദി അറിയിച്ചു. ചിത്രത്തിന്‍റ പ്രമോഷനായി കൊച്ചിയിലെത്തിയതായിരുന്നു അവര്‍.

സഞ്ചല എന്ന ഐഎസ്എസ് കാരിയുടെയും ബാഗമതിയുടെയും വേഷത്തിലാണ് അനുഷ്ക എത്തുന്നത്. സിനിമയുടെ ട്രെയ് ലര്‍ നേരത്തേ ഇറങ്ങിയിരുന്നെങ്കിലും ഹൊറര്‍ സിനിമയ്ക്ക് വേണ്ട സസ്പെന്‍സ് ഒളിപ്പിച്ച് വച്ചാണ് ട്രെയ് ലര്‍ ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News