ഡെമോക്രാറ്റുകളുടെ മുന്നില്‍ മുട്ടുകുത്തി ട്രംപ്; അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല; പ്രതിസന്ധിക്ക് പരിഹാരമായി

അമേരിക്കയേയും ലോകത്തേയും വലച്ച സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം. ധനവിനിയോഗ ബില്‍ സെനറ്റില്‍ പാസായി. മൂന്നാഴ്ചത്തേക്ക് കൂടി സര്‍ക്കാരിന്റെ ചിലവിലേക്കുള്ള പണം അനുവദിക്കാനാണു സെനറ്റില്‍ തീരുമാനമായത്.

18 നെതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ പാസായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 ല്‍ 60 വോട്ടുകളായിരു ബില്‍ പാസാകാന്‍ വേണ്ടിയിരുന്നത്. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള നൂറംഗ സെനറ്റില്‍ ശനിയാഴ്ച ധനവിനിയോഗ ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് കാര്യങ്ങള്‍ സങ്കീര്‍ണമായത്.

കുട്ടികളായിരിക്കുമ്പോള്‍ യുഎസിലേക്കു കുടിയേറിയ ഏഴുലക്ഷത്തിലേറെ പേര്‍ക്കു നല്‍കിയ താല്‍ക്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണു കാര്യങ്ങള്‍ ഈ നിലയിലേക്കെത്തിച്ചത്. ഡമോക്രാറ്റുകള്‍ക്കൊപ്പം സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളും ട്രംപിനെതിരെ തിരിയികയായിരുന്നു. കുടിയേറ്റക്കാരുടെ കാര്യം ഫെബ്രുവരി എട്ടു മുതല്‍ ചര്‍ച്ചയാകാമെന്നു ധാരണയായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here