കൊല്ലത്ത് കണ്ടൈനര്‍ ലോറി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിലിടിച്ചു; അഞ്ച് കുട്ടികള്‍ക്ക് പരിക്ക്; ലോറി നിര്‍ത്താതെ പോയി

കൊല്ലത്ത് ബസ്സപകടത്തിൽ 5 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. മഞ്ചേരി ഗവൺമെന്റ് ബോയിസ് ഹൈസ്കൂളിലെ വിദ്ധ്യാർത്ഥികൾക്കാണ് പരിക്കേറ്റത് ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികളുടെ ചുണ്ടിലും നെറ്റിക്കുമാണ് പരിക്ക് ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പുലർച്ചെ 4മണിയോടെ കളക്ട്രേറ്റിന് സമീപം ദേശീയ പാതയിലാണ് അപകടം.

തിരുവനന്തപുരത്തേക്ക് പോകുമ്പോൾ പൊടുന്നനെ കണ്ടയിനർ ലോറി റോഡിന്റെ വശത്തേക്ക് ഒതുക്കിയപ്പോൾ വിദ്ധ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സ് ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻ ഭാഗം തകർന്നു.

അപകടം നടന്നെന്ന് മനസ്സിലാക്കിയ കണ്ടയിനർ ലോറി നിർത്താതെ ഓടിച്ചു പോയി. ട്രാഫിക്ക് പോലീസ് സ്ഥലത്തെത്തി കേസെടുത്തു. നിർത്താതെ പോയ കണ്ടെയിനർ ലോറിക്കായി തിരച്ചിൽ ആരംഭിച്ചു.

അതേ സമയം വിദ്ധ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സിഐറ്റിയു ജില്ലാ കമ്മിറ്റിയിൽ ഓഫീസ് വിശ്രമിക്കാനായി സൗകര്യം ഒരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News