ആശ്വാസ ജയം തേടി ടീം ഇന്ത്യ നാളെ കളത്തിലേക്ക്; രഹാനെയും കാര്‍ത്തികും കളിച്ചേക്കും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടെസ്റ്റിനാണ് നാളെ ജോഹനാസ്ബര്‍ഗില്‍ തുടക്കമാകുക. വിദേശമണ്ണില്‍ കളി മറക്കുന്നവരെന്ന ദുഷ്പേര് മാറ്റാന്‍ ഇന്ത്യന്‍ ടീമിന് ജോഹനാസ്ബര്‍ഗ് ടെസ്റ്റില്‍ വിജയിച്ചേതീരു.

ബൗളിംഗില്‍ പി‍ഴവുകളില്ലെങ്കിലും സ്ഥിരതയില്ലാത്ത ബാറ്റിംഗ് നിരയാണ് ഇന്ത്യന്‍ ടീമിന് തലവേദന സൃഷ്ടിക്കുന്നത്. രണ്ടു ടെസ്റ്റിലും കൂടി ആകെ ഇന്ത്യന്‍ ബാറ്റിംഗ് ടീമിന്‍റെ സമ്പാദ്യം ഒരു സെഞ്ചുറിയും ഒരു അര്‍ദ്ധസെഞ്ചുറിയും മാത്രമാണ്.

നാല് ഇന്നിംഗ്സ് ബാറ്റ് ചെയ്തതില്‍ രണ്ട് ഇന്നിംഗ്സുകളില്‍ ടീമിന് 200 റണ്‍സ് കടക്കാന്‍ പോലുമായിരുന്നില്ല. ബാറ്റിംഗിലെ പി‍ഴവുകള്‍ തിരുത്താതെ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തെ നേരിടുക ദുഷ്കരമാണ്.

ക‍ഴിഞ്ഞ ദിവസം ഇന്ത്യന്‍ ടീം നെറ്റ്സില്‍ ഏറെ നേരം പരിശീലനം നടത്തിയിരുന്നു. അതേസമയം ആദ്യ രണ്ടു ടെസ്റ്റിലും നിരാശപ്പെടുത്തിയ രോഹിത് ശര്‍മ്മയ് പകരം അജിങ്ക്യ രഹാനെ അന്തിമ ഇലവനില്‍ സ്ഥാനം നേടുമെന്നാണ് സൂചന. ഒപ്പം പാര്‍ഥിവ് പട്ടേലിന് പകരക്കാരനായി കാര്‍ത്തികും ഇടം കണ്ടെത്തിയേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News