പഞ്ചപാണ്ഡവ ക്ഷേത്ര സമഗ്രവികസനത്തിന് ദേവസ്വം ബോര്‍ഡ്

ചെങ്ങന്നൂര്‍ : പഞ്ചപാണ്ടവ ക്ഷേത്രങ്ങളുടെ വികസനത്തിന് രൂപരേഖ തയ്യാറാകുന്നു. ഇതിന്റെ ഭാഗമായി ദേവസ്വം ഉന്നതാധികാര സമിതി അംഗത്തിന്‍റെ നേതൃത്വത്തില്‍ ക്ഷേത്ര സന്ദ്ര്‍ശനം ആരംഭിച്ചു. ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നാണ് സന്ദര്‍ശനം തുടങ്ങിയത്.

ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വത്തിന്‍റെയും ഭാരവാഹികളെ നേരില്‍ കണ്ട് നവീകരണത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു. നിലവില്‍ നൂറുകണക്കിന് ആളുകളാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശനത്തിനായി എത്തുന്നത്. ഇവര്‍ക്ക് പര്യാപ്തമായ സൗകര്യങ്ങള്‍ ഈ ക്ഷേത്രങഅങളില്‍ ഇല്ല.

ഈ സാഹചര്യത്തില്‍ നവീകരണത്തിനൊപ്പം പ്രചാരണ പരിപാടികളും സംഘടിപ്പിക്കാനാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. മാലിന്യ സംസ്കരണത്തിനുള്ള പ്രത്യേക പ്ളാന്‍റാണ് പദ്ധതിയിലെ പ്രധാന നിര്‍ദ്ദേശം.

എല്ലാ ക്ഷേത്ര കുളങ്ങളും നവീകരിക്കും. ക്ഷേത്ര ചൈതന്യം വര്‍ദ്ധിപ്പിക്കാനാവശ്യമായ ക്രിയകള്‍ ആരംഭിക്കും. നാലമ്പലം, തിടപ്പള്ളി എന്നിവ നവീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News