മിസ്റ്റര്‍ മോദി, ആര്‍ക്കാണ് താങ്കള്‍ വിഭാവനം ചെയ്യുന്ന അച്ഛാ ദിന്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്? ഈ തെളിവുകള്‍ ഉത്തരം നല്‍കും

തിരുവനന്തപുരം: രാജ്യം ശതകോടീശ്വരന്‍മാരെകൊണ്ട് നിറയുമ്പോള്‍ സാധാരണക്കാരയ ജനങ്ങളുടെ ജീവിതം എവിടെ എത്തിനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി പിങ്കോ ഹ്യൂമന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് തെളിവുകളും സൂചികകളും സഹിതം പിങ്കോ കുറിപ്പെഴുതിയിരിക്കുന്നത്.


പിങ്കോ ഹ്യൂമന്‍ പറയുന്നത് ഇങ്ങനെ:

നരേന്ദ്രമോഡി സർക്കാരിന്റെ 2017-18 ലെ പൊതു ബഡ്ജറ്റ് ലെ ആകെ വകയിരുത്തുന്ന തുക എന്നത് എത്രയാണെന്ന് നോക്കിയാൽ ഉദ്ദേശ്യം 20 ലക്ഷം കോടി രൂപയ്ക്ക് മുകളിലായി വരുമെന്നാണ് കണക്ക് !! ഇവിടെ ഇത് പറഞ്ഞ് തുടങ്ങൻ കാരണം ഇന്റെർനാഷ്ണൽ റെറ്റ്സ് ഗ്രൂപ്പായ ഓക്സ്ഫാമിന്റെ ആനുവൽ ഓക്സ്ഫാം സർവ്വേ റിപ്പോർട്ട് ഫലം പുറത്ത് വന്നിട്ടുണ്ട്..!

അതിൽ പരാമർശിക്കുന്ന പ്രകാരം ഇന്ത്യയിലേ ആകെ സമ്പത്തിന്റെ 73% സമ്പത്തും കൈവശം വെച്ചിരിക്കുന്നത് 1 % മാത്രം വരുന്ന ധനവാൻമാരാണ്!! ഈ വർഷം പരിഗണിച്ചാൽ എതാണ്ട് 20.9 ലക്ഷം കോടി രൂപയാണ് കണക്കിൽ !! മുൻപ് സൂചിപ്പിച്ച കേന്ദ്ര സർക്കരിന്റെ പൊതു ബഡ്ജറ്റിന് തുല്യമാണി തുക..!

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.89 ലക്ഷം കോടിയുടെ വർധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത് !! ഇന്ത്യയിലേ ഒരു വിധമെല്ലാ സംസ്ഥാനങ്ങളും താങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിലേക്ക് വകയിരുത്തുന്ന തുകയുടെ 85% വരും ഈ തുക !! കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ട് 17 ബില്യാണേർസാണ് ഇന്ത്യയിൽ പുതിയതായ് ഉണ്ടായത്. ‘Reward Work, Not Wealth’, എന്ന പേരിലേ ഓക്സ്ഫാം സർവ്വേ റിപ്പോർട്ട് ചുവടെ നൽകുന്നു..!!

10 രാജ്യങ്ങളിൽ നിന്നായി 1,20,000 പേരെ ഉൾപ്പെടുത്തി പൂർത്തിയാക്കിയ സർവ്വേയിലേ ഒരു കണ്ടെത്തൽ എന്നത് ഇന്ത്യയിലേ ഗ്രാമ മേഖലയിൽ അധിവസിക്കുന്ന ഒരു ദിവസ വേതന കുലി തൊഴിലാളി ,ഇന്ത്യയിലേ എറ്റവും വലിയൊരു ഗാർമെന്റ് സ്ഥാപനത്തിന്റെ ടോപ്പ് ഒഫിഷ്യൽ ഒരു വർഷം വാങ്ങുന്ന സാലറി സ്വരൂപിക്കാൻ 941 വർഷങ്ങൾ വേണ്ടി വരുമെന്നതാണ് !! ഒന്നുടെ ഈ പറഞ്ഞത് അപഗ്രഥിച്ചാൽ ഈ ടോപ്പ് ഒഫിഷ്യലിന് വെറും 17.5 ദിവസം മതി ദിവസ വേതനത്തിന് കൂലിപ്പണിയെടുക്കുന്ന ഒരു മനുഷ്യന്റെ 50 വർഷക്കാലത്തെ തുക സമ്പാദിക്കാൻ എന്ന്..! ഓക്സ്ഫാമിന്റെ കണ്ടെത്തലാണിത് ! ലോകത്താകമാനം കഴിഞ്ഞ ഒരു വർഷം സമ്പാദിക്കപ്പെട്ട സമ്പത്തിന്റെ 82% എത്തിച്ചേർന്നിരിക്കുന്നത് 1% മാത്രം വരുന്ന ആളുകളിലേക്കാണ് !!

ആത്മർത്ഥമായി ഇന്ത്യയിലേ നരേന്ദ്ര മോദി ഗവൺമെന്റിനോട് ചോദിക്കേണ്ടതുണ്ട് ആർക്കാണ് മിസ്റ്റർ നരേന്ദ്ര മോദി, താങ്കൾ വിഭാവനം ചെയ്യുന്ന അച്ഛാ ദിൻ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്ന്!!
(Oxfam survey report PDF ചുവടെ !!)

1)https://www.oxfam.org/…/bp-reward-work-not-wealth-220118-en…

ഈ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നലെയാണ് ശ്രീ നരേന്ദ്ര മോദി സ്വിസർലാണ്ടില്ലേ ദാവോസിലേ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ പ്ലെയ്ൻ പിടിക്കുന്നത് ! പ്ലെയിനിൽ കയറുന്നതിന് മുന്നേ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന രിതിയിൽ ‎World Economic Forum (WEF) ന്റെ മുന്നോടിയായുള്ള lnclusive development index (IDI) അഥവ സർവ്വരേയും ഉൾകൊള്ളുന്ന വികസന സൂചിക റിപ്പോർട്ട് പുറത്ത് വരുന്നത് !!

എന്താ കഥാ ! 12 ഓളം പെർഫോമൻസ് പാരാമിറ്റർ പരിഗണിച്ചാണ് WEF റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്!! 109 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 60 സ്ഥാനത്തുണ്ട്!! ഇന്ത്യയുടെ അയൽ രാജ്യങ്ങളെല്ലാം അതിവേഗം, ബഹുദൂരം മുന്നിലാണ് ! ചൈന (15), നേപ്പാൾ (27) ബംഗ്ലാദേശ് (36), പാകിസ്ഥാൻ (52) എന്നിങ്ങനെയാണ് ക്രമം !! ഇന്ത്യ അടങ്ങുന്ന BRICS നേഷൻസിനേ പരിഗണിച്ചാൽ റഷ്യ (13), ബ്രസിൽ (30) റാങ്കിലുമാണ്!! ഇതൊരെണ്ണം വെച്ചൊരു വിലയിരുത്തലിന് ഞാൻ ശ്രമിക്കുന്നില്ലാ.! ഇക്കഴിഞ്ഞ വർഷം വന്ന മറ്റ് ചില റിപ്പോർട്ടുകൾ കുടെ പരിഗണിക്കാം!! ആദ്യം WEF ന്റെ IDI റിപ്പോർട്ട് ലിങ്ക് ചേർക്കുന്നു..!!
‎2)http://www3.weforum.org/docs/WEF_Forum_IncGrwth_2017.pdf

ഫ്രഞ്ച് അസറ്റ് മാനേജ്മെന്റ് കമ്പനിയായ നാറ്റിക്സ് ഗ്ലോബൽ പുറത്ത് വിട്ട Global Retirement Index Report ൽ ഇന്ത്യ എറ്റവും അവസാന റാങ്കിലാണ്…!! 43 രാജ്യങ്ങളിൽ നടത്തിയ സർവ്വേയുടെ റിസൾട്ടാണിത്! 2016 ൽ ഇതേ സർവ്വയിൽ 43 സ്ഥാനത്താണ് മോദി ഭരിക്കുന്ന കാലത്തേ ഇന്ത്യാ..!റിട്ടയർമെന്റ് ലൈഫിന് ശേഷമുള്ള മനുഷ്യരെ സംബദ്ധിക്കുന്ന സർവ്വേയിൽ ഒരു വർഷത്തിനപ്പുറം ഒരടി മുന്നോട്ട് വെയ്ക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലാ..! ഇന്ന് മോദി പങ്കെടുക്കുന്ന ദാവോസ്, അതായത് സ്വിസർലാന്റ് ആണ് ഈ രാജ്യങ്ങളിൽ ആദ്യം..! അവിടെ പോയ സ്ഥിതിക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന് ആ രാജ്യത്തെ തലവൻമാരോട് ചോദിച്ചറിയാവുന്നതാണ് ! വിശദമായ റിപ്പോർട്ട് ചുവടെ !
3)https://ngam.natixis.com/…/res…/2017-global-retirement-index

അടുത്ത റിപ്പോർട്ട് ഈ പറഞ്ഞതില്ലെല്ലാം ഭികരമാണ്!! 2017 ലെ Save the Children’s End of Childhood Report പ്രകാരം 700 മില്യൺ കൂട്ടികളാണ് തങ്ങളുടെ ബാല്യം എന്നേക്കുമായി നഷ്ടപ്പെടുമെന്ന ദുർവിധി കാത്തിരിക്കുന്നത്! ഇന്റെർനാഷ്ണൽ ചൈൽഡ് ഡേ ആയ ജൂൺ 1 ന് പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം 263 മില്യൺ കുഞ്ഞുങ്ങളാണ് സ്ക്കുൾ വരാന്ത കാണാത്തവരായി, 168 മില്യൺ കുഞ്ഞുങ്ങൾ ബാലവേലയുടെ ഭീകരത നേരിട്ട് അനുഭവിക്കുന്നവരാണ് !! 172 രാജ്യങ്ങളിൽ നടന്ന സർവ്വേയിൽ ഇന്ത്യ 116 സ്ഥാനത്താണ്.! BRICS രാജ്യങ്ങളുടെ നിരയിലേ എറ്റവും മോശം പ്രകടനമാണ് ഇന്ത്യയുടേത്ത്!! റഷ്യ (37), ചൈന (41), ബ്രസിൽ (89) സൗത്ത് ആഫ്രിക (78) എന്നിങ്ങനെയാന്ന് റാങ്കിങ്ങ് ”!! ചിത്രങ്ങൾ ചേർക്കുന്നു,ഒപ്പം സേവ് ദ ചിൽഡ്രൻ റിപ്പോർട്ട് ചുവടെ ‘!.
4)https://www.savethechildren.in/…/d14f6726-6bca-431c-9529-ce…

ഇനി പറയുന്നത് ചില പഠനങ്ങളും, അവയെ സംബന്ധിക്കുന്ന ഡാറ്റയുമാണ് ! “Elimination of Child Marriage in India: Progress and Prospects” എന്ന ആക്ഷൻ എയ്ഡ് ഇന്ത്യ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ചുവടെ കൊടുക്കുന്നു..!
“….Nearly 103 million Indians living as on 1 March 2011 were married as children, of this 85.2 million were girls”
ലിങ്ക് ഒപ്പം ചേർക്കുന്നു(https://www.actionaidindia.org/every-third-child-bride-in-…/)

National Commission for Protection of Child Rights അഥവ ചുരുക്കി NCPCR റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പറഞ്ഞാൽ 2011 ലെ കണക്കിന്റെ അടിസ്ഥാനത്തിൽ ലോകാത്തകമാനമുള്ള 68 മില്യൺ സ്ത്രികളിൽ ( 20-24 വയസ്സ് ) 18 വയസ്സിന് മുന്നേ വിവാഹം കഴിച്ച സ്ത്രികളുടെ 1 ൽ 3 അഥവ 24 മില്യാൺ സ്ത്രികൾ ജിവിക്കുന്നത് സൗത്ത് ഏഷ്യയിലാണ്.! ബംഗ്ലദേശിന് പുറകിൽ രണ്ടാമതുണ്ട് ഇന്ത്യ !!റിപ്പോർട്ട് ചുവടെ ചേർക്കുന്നു..!
5)http://ncpcr.gov.in/showfile.php…

ഇങ്ങനെ പറഞ്ഞ് തുടങ്ങിയാൽ ഗ്ലോബൽ ഹംഗർ ഇൻഡക്സ് (Global Hunger Index) ലെ 97 സ്ഥാനവും, 2016 ലെ Human Capital Indexലെ 105 സ്ഥാനവുമടക്കം ഒട്ടനവധി “നേട്ടങ്ങളുടെ ” പട്ടിക നിരത്താനുണ്ട്!! ഇന്ത്യയുടെ ഫിനാൻസ് മന്ത്രി ശ്രീ ജയിറ്റ്ലി ദാവോസിൽ ‘India’s role in the world’ എന്ന വിഷയത്തിൽ സംസാരിക്കുമ്പോൾ ഈ കണക്കുകൾ ഒക്കെ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കും!!

400 സെക്ഷനുകളിലായി ‎’Creating a Shared Future in a Fractured World’, എന്ന വിഷയത്തിൽ 2000 CEO മാരും, 3000 ഗ്ലോബൽ ലിഡേർസും (G7 രാജ്യങ്ങളിലേ അടക്കം ) ദാവോസിൽ ചർച്ചകൾ നടത്തുബോൾ 500 ജേർണലിസ്റ്റുകൾ ഇത് കേട്ടിരിക്കാനുണ്ടാക്കും!!

പേരിനൊരാൾ ഈ കണക്കുകൾ ചൂണ്ടിയൊരു ചോദ്യം ചോദിക്കുമെന്ന് വിശ്വസിക്കാനാണ് ഇപ്പോഴും എനിക്കിഷ്ടം!!

പക്ഷേ തന്റെ രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി എന്ത് ചെയ്യും എന്നാണ് പിങ്കോ വിശ്വസിക്കുന്നതെന്ന് തിരിച്ച് ചോദിച്ചാൽ ദേ ഈ വെമ്പ്സൈറ്റ് ലിങ്ക് കാണിച്ചു തരാനേ മാർഗമുള്ളു.!! ബാക്കി ലിങ്ക് സംസാരിക്കും!
https://www.davos.ch/…/hi…/hiking-highlights/nordic-walking/

ശുഭം !!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here