വാഹന ലോകത്തിന്റെ കിരീടത്തിനു പുതിയ അവകാശിയെത്തി. ഓഫ് റോഡ് ഡ്രൈവുകളില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ബെന്‍സ് കുടുംബത്തില്‍ നിന്നുമാണു പുതിയ രാജകുമാരന്‍ എത്തിയിരിക്കുന്നത്.
ജി 63 എഎംജി 6*6 എന്ന പേരിട്ടിരിക്കുന്ന ഇവന്‍ ഒട്ടനേകം ഫീച്ചറുകളുമായാണു എത്തിയിരിക്കുന്നത്. 6 ടയറുകള്‍ക്കും സ്വതന്ത്രമായ നിയന്ത്രണം, വ്യത്യസ്തങ്ങളായ ഡ്രൈവിംഗ് മൂഡുകള്‍ എന്നിവ യാത്ര സുഖപ്രദമാക്കുന്നു.
മണലിലും വെള്ളത്തിലും തടസ്സമില്ലാതെ മുന്നേറാന്‍ കരുത്തുറ്റതാണിവന്‍. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും കരുത്തുറ്റ സ്പ്രിങ്ങും ഏത് ദുര്‍ഘടമായ പാതയും പിന്നിടാന്‍ സഹായിക്കുന്നു. ഓസ്‌ട്രേലിയന്‍ ആര്‍മ്മിക്ക് വേണ്ടി തയ്യാറാകിയിരുന്ന ബെന്‍സ് ജി.63 എ.എം.ജി. 6*6 കഴിഞ്ഞ ദിവസം തൊട്ടാണു പൊതു ജനത്തിനും ലഭ്യമായി തുടങ്ങിയത്.
വാഹനത്തിന്റെ കരുത്തിലും സ്റ്റെയിലിലും യാതൊരു തരത്തിലുള്ള വിട്ടു വീഴ്ച്ചയും കമ്പനി നടത്തിയിട്ടില്ല. മികച്ച ഇന്റീരിയര്‍ ഡിസൈനില്‍ മനം കവരുന്ന വാഹനം 536 കുതിരശക്തിയുള്ള എഞ്ചിന്‍ കൊണ്ട് കരുത്തുറ്റ പെര്‍ഫോമന്‍സും കാഴ്ച്ച വെക്കുന്നു.
ട്വിന്‍ ടര്‍ബോ ചാര്‍ജ്ജ് 5.5ലിറ്റര്‍ വി.8 എഞ്ചിന്‍ ബെന്‍സിന്റെ സി ക്ലാസ് ഡ്രൈവിങ്ങിന്റെ സുഖം നല്‍കുന്നു. വിലയിലും ഇവന്‍ മുമ്പനാണു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here