കൃഷിയുടെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗവല്‍ക്കരിച്ചും പരമ്പരാഗത രീതികളില്‍ കൂടുത മികവ് തെളിയിച്ചും അജ്മാനില്‍ വിദ്യാര്‍ത്ഥികളുടെ വിളവെടുപ്പുത്സവം. അല്‍ തല്ല ഹാബിറ്റാറ്റ് സ്‌കൂളില്‍ അക്വാ ഫോണിക്‌സ്, വെര്‍ട്ടിക്ക ഗാര്‍ഡനിങ് രീതികള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ഇക്കൊല്ലത്തെ വിളവെടുപ്പുത്സവത്തില്‍ വേറിട്ട് നിന്നത്.

പച്ചക്കറികള്‍, പഴങ്ങള്‍, ഇലക്കറികള്‍, പച്ചമരുന്നുകള്‍ എന്നിങ്ങനെ 49 വ്യത്യസ്ത ഇനങ്ങള്‍ വിളയുന്ന ഹാബിറ്റാറ്റ് ക്യാമ്പസ്സില്‍ നിന്നും ഇക്കൊല്ലത്തെ മൊത്തം വിളവ് രണ്ടു ടണ്‍ കടക്കുമെന്നാണ് സ്‌കൂള്‍ അധികൃതരുടെ പ്രതീക്ഷ.
മരുഭൂമിയിലെ സാഹചര്യങ്ങളിലും അസാധാരണമായി വളര്‍ന്നു മുറ്റിയ പടവലം ആയിരുന്നു കൊയ്ത്തുത്സവത്തിലെ വമ്പന്‍.

അഞ്ചടിയിലേറെ വളര്‍ന്ന മൂന്ന് പടവലങ്ങളാണ് ഇക്കുറിഉണ്ടായിരുന്നത്. കൃഷി നടത്തിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളുംവിളവെടുപ്പുത്സവത്തില്‍ പങ്കാളികളായി. സ്‌കൂളില്‍ പച്ചക്കറികളും നാണ്യ വിളകളും കൃഷി ചെയ്യുന്നത് വിദ്യാര്‍ഥികള്‍ തന്നെയാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ഇലക്കറികള്‍, പച്ചമരുന്നുകള്‍ എന്നിങ്ങനെ 49 വ്യത്യസ്ത ഇനങ്ങള്‍ ഇവിടെ വിളയുന്നു.

പുതിയ കൃഷി രീതികള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളാണ് ഇക്കൊല്ലത്തെ വിളവെടുപ്പുത്സവത്തില്‍ വേറിട്ട് നിന്നത്.കൃഷി നടത്തിയ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വിളവെടുപ്പുത്സവത്തില്‍ പങ്കാളികളായി .
ഫാര്‍മിങ് കോ ഓര്‍ഡിനേറ്റര്‍ മിനി ഏലിയാസിന്റെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്.
കുട്ടികള്‍ കര്‍ഷകരുടെ വേഷത്തില്‍ ചോളം കൊയ്‌തെടുക്കാനെത്തി .

കീടനാശിനിയും രാസ വളപ്രയോഗവുമില്ലാതെ വിളഞ്ഞ ശുദ്ധ പച്ചക്കറികള്‍ക്ക് ആവശ്യക്കാരും ഏറെയെത്തി. കപ്പ, കാബേജ്, വഴുതന, വെണ്ട, പാവക്ക, മരച്ചീനി, കാപ്‌സിക്കം, മുളക്, പയര്‍, ചീര, മുരിങ്ങ, ഉരുളക്കിഴങ്ങ്, ചോളം, അഗസ്തിചീര, അഗസ്തിപൂവ്, തക്കാളി, ചെറിയഉള്ളി, ചെരക്ക, കുമ്പളം, മത്തന്‍, പടവലം മുതലായ വിഭവങ്ങളാണ് ഇത്തവണത്തെ ഉത്സവത്തില്‍ പ്രധാനമായും കൊയ്തത്. ഇവ ആവശ്യക്കാര്‍ക്ക് പ്രത്യേക കൗണ്ടറുകളിലൂടെ ലഭ്യമാക്കി.

കൃഷിയെ പ്രോത്സാഹിപ്പിക്കാനും പുതിയ തലമുറയ്ക്ക് കാര്‍ഷിക രീതികളില്‍ താല്പര്യം വളര്‍ത്താനുമുള്ള
ഹാബിറ്റാറ്റ് സ്‌കൂളിന്റെ നീക്കം ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന്സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സ്‌കൂളില്‍ വിളയിച്ചെടുത്ത കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഇവിടെ നടന്നു.

‘ഹാബിറ്റാറ്റ് ഫോര്‍ ഹോപ്’ എന്ന പേരിലുള്ള ഗ്രൂപ്പിന്റെ ജീവകാരുണ്യ പദ്ധതിയിലേക്കാണ് വിളവ് വിറ്റുകിട്ടിയ തുക കൈമാറുക .