മുഹൂര്‍ത്ത സമയത്ത് വരന്‍ മുങ്ങി; കല്യാണവീട് ദുരന്തമയം; പിന്നീട് നടന്നത് സിനിമയെ അനുസ്മരിക്കുന്ന രംഗങ്ങള്‍; ഒടുവില്‍ താലികെട്ട്; സംഭവം ഇങ്ങനെ

വിഴിഞ്ഞം: വിഴിഞ്ഞത്താണ് സംഭവം. മുഹൂര്‍ത്ത സമയത്ത് കല്യാണപയ്യനെ കാണാനില്ല. പിന്നീട് നടന്നത് ദിലീപിന്റ മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തിലെ രംഗങ്ങളെ അനുസ്മരിക്കുന്ന ദൃശൃങ്ങള്‍. ബിജിമോളുടെ കല്യാണമായിരുന്നു കഴിഞ്ഞ ദിവസം ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം എത്തി വിവാഹത്തിനായി സര്‍വാഭരണ വിഭൂഷിതയായി പെണ്‍കുട്ടി കല്യാണമണ്ഡപത്തിലെത്തി.

അവസാന നിമിഷമായിട്ടും മുഹൂര്‍ത്തം കഴിഞ്ഞിട്ടും ചെറുക്കനെ കാണാനില്ല,. അപ്പോഴാണ് കല്യാണ പയ്യന്‍ മുങ്ങിയ കഥ പെണ്ണിന്റെ വീട്ടുകാര്‍ അറിയുന്നത്.ഒടുവില്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ച് നില്‍ക്കുമ്പോഴാണ് കല്യാണത്തിന് സദ്യയുണ്ണാന്‍ മാത്രം വന്ന ബന്ധു അനീഷിനെ വധുവിന്റെ വീട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. വിവാഹ പ്രായമായ അനീഷിനോട് പെട്ടന്ന് കാര്യം അവതരിപ്പിച്ചപ്പോള്‍ ഒന്ന് അമ്പരന്നെങ്കിലും കല്യാണത്തിന് സമ്മതിക്കുകയായിരുന്നു.

അങ്ങനെ മുഹൂര്‍ത്തം കഴിഞ്ഞു പോയെങ്കിലും അനീഷ് ബിജിമോളുടെ കഴുത്തില്‍ മിന്നു കെട്ടി. അങ്ങനെ സദ്യയുണ്ണാന്‍ വന്ന് ചെറുപ്പക്കാരന്‍ കല്ല്യാണച്ചെക്കനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News