വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരേ; ഒരു നിമിഷം ശ്രദ്ധിക്കൂ

ഇന്ത്യന്‍ ബൈക്ക് യാത്രികരില്‍ 60 ശതമാനത്തിലധികം പേരും വാഹനം ഓടിക്കുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് എന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു.

രസകരവും അപകടകരവുമായ കാര്യം 14ശതമാനം കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടക്കുമ്പോള്‍ സെല്‍ഫിയെടുക്കുന്നവരാണെന്ന് സര്‍വ്വേഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സേഫ് ഇന്ത്യ ക്യാംപെയിന്റെ ഭാഗമായി സാംസങ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ പുറത്തായത്.

മൂന്നിലൊന്ന് എന്ന കണക്കിന് കാര്‍ ഡ്രൈവര്‍മാരും യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്.റോഡ് മുറിച്ചുകടക്കുമ്പോള്‍ 64ശതമാനം കാല്‍നടയാത്രക്കാരും മൊബൈലില്‍ സംസാരിക്കാറുണ്ടെന്ന് പ്രതികരിച്ചു.

സര്‍വ്വേയില്‍ പങ്കെടുത്ത 80ശതമാനം ആളുകളുടേയും ആശങ്ക ഫോണ്‍ വിളിച്ച് റോഡ് മുറിച്ചുകടക്കുന്ന കുട്ടികളുടെ കാര്യം ഓര്‍ത്താണ്.രാജ്യത്ത് 4 മിനുട്ടില്‍ ഒരു റോഡപകടം നടക്കുന്നുണ്ടെന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here