11 കോടിയുടെ അനധികൃത സ്വത്ത്; ടി ഒ സൂരജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും നിലവില്‍ യുവജനകാര്യ ക്ഷേമ സെക്രട്ടറിയുമായ ടി ഒസൂരജ് ഐ എ എസിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മുവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

വ്യവസായ വകുപ്പ് ഡയറക്ടര്‍, പൊതുമരാമത്ത് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച 2004 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിനുണ്ടായി എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

ഇത് വരുമാനേത്തക്കാള്‍ 314 ശതമാനം അധികമായിരുന്നുെവന്നും വിജിലന്‍സ് കണ്ടെത്തി. സൂരജിന്റെ വീട്ടിലും ഗോഡൗണിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ വിജിലന്‍സിന് അനുമതി നല്‍കുന്നത്.  എറണാകുളം വിജിലന്‍സ് യൂണിറ്റാണ് അന്വേഷണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here