അള്‍സറിനെ തുരത്താം; ഇനി ഭക്ഷണകാര്യത്തില്‍ അല്‍പ്പം നിയന്ത്രണമാകാം

അള്‍സര്‍ ഇപ്പോള്‍ മിക്ക ആള്‍ക്കാരിലും കണ്ടു വരുന്ന ഒരു രോഗമായി മാറിയിരിക്കുകയാണ്. പിന്നീട് ഭക്ഷണകാര്യത്തില്‍ ഒരുപാട് നിയന്ത്രണം വരുത്തേണ്ടി വരുന്ന ഒരു രോഗമാണ് ഈ അള്‍സര്‍.

രോഗം വരുന്നതിന് മുന്നെ തന്നെ ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ ഈ രോഗം വരാതെ തന്നെ നോക്കാം

പ്രധാനമായും അള്‍സറിനുള്ള കാരണങ്ങള്‍ ഇവയാണ്

1.ഹെലികോ ബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയ
2.നോണ്‍ സ്റ്റീറോയിഡല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഡ്രഗ്‌സ്
3.പുകവലി
4.മദ്യപാനം
5.മാനസിക സമ്മര്‍ദ്ദം
6.ഭക്ഷണക്രമത്തിലുള്ള വ്യത്യാസം
7.മസാല അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് കൊണ്ട്

അള്‍സറിന്റെ ലക്ഷണങ്ങള്‍
——————————-
വയറ്റില്‍ എരിച്ചിലും വേദനയും അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം
മനം പുരട്ടല്‍, നെഞ്ചെരിച്ചല്‍, പുളിച്ച് തികട്ടല്‍, വിശപ്പില്ലായ്മ തുടങ്ങിയവയും അള്‍സറിന്റെ ലക്ഷണങ്ങളാണ്.

ഭക്ഷണ നിയന്ത്രണമാണ് അള്‍സറില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന വഴി.കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, കൂടുതല്‍ മസാല അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് അള്‍സറിനെ പ്രതിരോധിക്കാനുള്ള വഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here