കാരി ഗ്രേസിന്റെ പോരാട്ടം ലക്ഷ്യത്തിലേക്ക്; സ്ത്രീകളെക്കാള്‍ ശമ്പളം വേണ്ട; ശമ്പളം കുറയ്ക്കാന്‍ തയ്യാറായി പുരുഷ അവതാരകര്‍

ശമ്പളത്തിലെ സ്ത്രീ-പുരുഷ വിവേചനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച ബി ബി സിയുടെ ചൈന ന്യൂസ് എഡിറ്റര്‍ കാരി ഗ്രേസിന്റെ പോരാട്ടം ലക്ഷ്യത്തിലേക്ക്. തന്റെ അതേ സ്ഥാനം വഹിക്കുന്ന പുരുഷ അവതാരകര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കുന്ന നിലപാടിനെതിരെയായിരുന്നു ഗ്രേസിന്റെ രാജി. ഇതേ തുടര്‍ന്ന് ബി ബി സിയിലെ ആറു പുരുഷ വാര്‍ത്താ അവതാരകര്‍ ശമ്പളം കുറയ്ക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു.

കാരി ഗ്രേസിന്റെ വാര്‍ഷികവരുമാനം 1.35 ലക്ഷം (1.2 കോടി രൂപ) പൗണ്ടാണ്. എന്നാല്‍ അതേ സ്ഥാനം വഹിക്കുന്ന നോര്‍ത്ത് അമേരിക്ക എഡിറ്റര്‍ ജോണ്‍ സോപല്‍, പശ്ചിമേഷ്യന്‍ എഡിറ്റര്‍ ജെറമി ബോവന്‍ എന്നിവര്‍ക്ക് ശമ്പളം കൂടുതല്‍ ലഭിക്കുന്നുണ്ടെന്നാണ് കാരിയുടെ വാദം. സോപലിന് രണ്ടുലക്ഷം 2.5 ലക്ഷം പൗണ്ടും (1.82.25 കോടി രൂപ), ബോവന് 1.5രണ്ട് ലക്ഷം പൗണ്ടും (1.351.8 കോടി രൂപ) ആണ് വാര്‍ഷികശമ്പളമായി ലഭിക്കുന്നത്. വിവേചനത്തിനെതിരായുളള ക്യാരിയെ രാജിയെ തുടര്‍ന്നു ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സമ്മതിച്ചവരില്‍ സോപലുമുണ്ട്.

ബി ബി സി റേഡിയോയുടെ പ്രഭാത വാര്‍ത്താ പരിപാടിയുടെ അവതാരകനായ ജോണ്‍ ഹംപ്രിസ്, നിക്ക് റോബിന്‍സണ്‍, ഹു എഡ്വേര്‍ഡ്‌സ്, നിക്കി കാംപെല്‍, ജെറമി വൈന്‍ എന്നിവരും ശമ്പളം കുറക്കാന്‍ തയ്യാറായവരില്‍ ഉള്‍പ്പെടും. ഒരേ ജോലിചെയ്യുന്നവര്‍ക്ക് ഒരേ ശമ്പളം വേണമെന്ന് പറയുന്ന വനിതാ സഹപ്രവര്‍ത്തകരുടെ നിലപാടിനുള്ള പിന്തുണയായാണ് ശമ്പളം കുറക്കാന്‍ തയ്യാറായത്.

പാര്‍ലമെന്റില്‍നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്നാണ് ജൂലായില്‍ ആദ്യമായി ബി ബി സി ശമ്പളപ്പട്ടിക പ്രസിദ്ധീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here