ഗര്‍ഭിണികള്‍ പാരസെറ്റാമോള്‍ കഴിച്ചാല്‍; റിപ്പോര്‍ട്ടുകള്‍ പറയുന്നത്

ഏറെ ശ്രദ്ധയും പരിചരണവും കരുതലും ആവശ്യമുള്ള സമയമാണ് ഗര്‍ഭകാലം. ഗര്‍ഭകാലത്ത് വേദന സംഹാരികള്‍ കഴിക്കുന്നത് വളരെയധികം അപകടം പിടിച്ചതാണ്.

ഗര്‍ഭിണികള്‍ വേദന സംഹാരികള്‍ കഴിക്കുമ്പോള്‍ വീണ്ടും ആലോചിക്കേണ്ടതുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ കഴിച്ചാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുമോ എന്ന സംബന്ധിച്ച ഒരു പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു.

ഗര്‍ഭകാലത്ത് പാരസെറ്റമോള്‍ കഴിച്ചാല്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ അണ്ഡാശയത്തിന്റെ വളര്‍ച്ചയെ പാരസെറ്റമോള്‍ ബാധിക്കാമെന്നും ഇവരുടെ സന്താനോല്‍പാദനത്തെ ഇത് ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News