കെഎസ്ആര്‍ടിസി പെന്‍ഷന്‍ പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായിയുടെ ഉറപ്പ്; പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കും; ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് സത്യവാങ്മൂലം നല്‍കിയിട്ടില്ല

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ തുക പൂര്‍ണമായും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്.

പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.

പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ല. വരവിനെക്കാള്‍ കൂടുതല്‍ ചെലവ് വരുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

യുഡിഎഫ് ഭരണകാലത്ത് കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ഇതിനെക്കാളും രൂക്ഷമായിരുന്നെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News