രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം; ഇടപെടല്‍ മാതൃകാപരവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെ വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇടപെട്ട അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം.

രഞ്ജിനിയുടെ ഇടപെടല്‍ മാതൃകാപരവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപകടസ്ഥലത്ത് ജനക്കൂട്ടം നോക്കി നിന്നത് നടുക്കം ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആരും നിഷ്‌ക്രീയരായി നില്‍ക്കരുതെന്നും മനുഷ്യ ജീവനുകള്‍ വളരെ വിലപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ കേസുമായി കയറി ഇറങ്ങേണ്ടി വരുമെന്ന് പലരും ഭയപ്പെടുന്നുണ്ട്. എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News