നടിയെ ആക്രമിച്ച കേസ്: മാര്‍ട്ടിന്റെയും ദിലീപിന്റെയും ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ മാര്‍ട്ടിന്‍ സമര്‍പ്പിച്ച ഹര്‍ജി അങ്കമാലി കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയുമായി താന്‍ നടത്തിയതായി പറയപ്പെടുന്ന സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

കേസില്‍ രണ്ടു പ്രതികളും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ നേരത്തെ ഫോണ്‍ രേഖകള്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ നമ്പര്‍ മാര്‍ട്ടിന്റേതല്ലന്ന് ഹര്‍ജിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച വീഡിയോ ദൃശ്യങ്ങടക്കം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.കേസില്‍ പോലിസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതി നിര്‍ദേശിച്ചത് പ്രകാരം പ്രതികള്‍ക്ക് ഉടന്‍ നല്‍കാമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.വിചാരണ വേളയില്‍ ഉപയോഗിയ്ക്കുന്ന രേഖകളുടെ പട്ടിക വൈകാതെ ലഭ്യമാക്കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here