മോഷണം: മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ അറസ്റ്റില്‍

ഹൈദരാബാദ്: ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയെന്ന പരാതിയില്‍ തെലുങ്ക് നടന്‍ അറസ്റ്റില്‍. ഭാര്യ ഹരിത റെഡ്ഢിയുടെ പരാതിയില്‍ ജിവിഎസ് കൃഷ്ണ റെഡ്ഢി എന്ന സാമ്രാട്ട് റെഡ്ഢിയാണ് അറസ്റ്റിലായത്.

മധാപൂരിലെ തന്റെ ഫ് ളാറ്റില്‍ അതിക്രമിച്ച് കടന്ന കൃഷ്ണ സിസി ടിവി കാമറകള്‍ തകര്‍ക്കുകയും ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ മോഷ്ടിക്കുകയും ചെയ്‌തെന്നാണ് ഹരിതയുടെ പരാതി.

വീടിനുള്ളില്‍ അതിക്രമിച്ച് കടന്നു, മോഷണം, തെളിവു നശിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇന്റീരിയര്‍ ഡിസൈനറായ ഹരിതയെ 2015ലാണ് കൃഷ്ണ റെഡ്ഢി വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. സ്ത്രീധന പീഡനം ആരോപിച്ച് മറ്റൊരു പരാതിയും ഹരിത നടനെതിരെ നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News