മാവേലി എക്‌സ്പ്രസില്‍ അപമാനിക്കപ്പെട്ടത് പ്രശസ്ത യുവനടി; ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ല; രക്ഷയായത് തിരക്കഥാകൃത്തിന്റെ ഇടപെടല്‍

തിരുവനന്തപുരം: കഴിഞ്ഞദിവസം മാവേലി എക്‌സ്പ്രസില്‍ അപമാനിക്കപ്പെട്ടത് പ്രശസ്ത യുവനടി.

ബുധനാഴ്ച്ച രാത്രി മാവേലി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന തന്നെ ട്രെയിനില്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാന്‍ ശ്രമിച്ചതെന്ന് നടി പറഞ്ഞു.

അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്തും എറണാകുളത്ത് നിന്നുള്ള ഒരു യാത്രക്കാരനുമാണ് സഹായത്തിന് എത്തിയതെന്നും നടി ഒരു മാധ്യമത്തോട് പറഞ്ഞു.

വടക്കാഞ്ചേരി സ്റ്റേഷനില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ ട്രെയിന്‍ യാത്രക്കാരനായ യുവാവിനെ നടിയുടെ പരാതിയില്‍ പിടികൂടി.

യുവാവ് തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് കാണിച്ച് നടി പൊലീസിന് പരാതി നല്‍കുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News