ഇതാണ് ഞങ്ങ പറഞ്ഞ മുഖ്യമന്ത്രി; “ഞങ്ങള്‍ക്കൊരു ബസ് സ്റ്റോപ്പ് വേണം”; ഉടനടി പരിഹാരവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ സമ്മേളനം കഴിഞ്ഞു ഹാളില്‍ നിന്ന് പുറത്തിറങ്ങിയ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയതായിരുന്നു തിരൂര്‍ സ്വദേശി അബ്ദുള്ള മുഹമ്മദ് അന്‍വര്‍.

തങ്ങള്‍ പഠിക്കുന്ന ഫാറൂക്ക് കോളേജിന് മുന്‍പില്‍ ഒരു കെസ്ആര്‍ടിസി ബസ് സ്റ്റോപ്പ് അനുവദിച്ചു തരണമെന്നായിരുന്നു കാഴ്ച പരിമിതിയുള്ള അന്‍വറിന്റെ ആവശ്യം. തിരൂരില്‍ നിന്നാണ് കോളേജില്‍ എത്തുന്നതെന്നും തന്നെപ്പോലെ നിരവധി വിദ്യാര്‍ഥികള്‍ സമാനമായ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും അന്‍വര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു .

ഉടന്‍തന്നെ ഫാറൂഖ് കോളേജിനടുത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. മുഹമ്മദ് അന്‍വറിനൊപ്പം മന്ത്രി കെ ടി ജലീലും ഉണ്ടായിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here