ചുട്ടാലും ഞെരിച്ചാലും കൊല്ലാൻ സാധിക്കാത്ത ജീവി

ചുട്ടാലും ഞെരിച്ചാലും കൊല്ലാൻ സാധിക്കില്ല. അങ്ങനൊരു ജീവിയുണ്ടോ? ഉണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്‌. ഉയർന്ന താപം കൊണ്ടോ ശക്തിയേറിയ റേഡിയേഷൻ കൊണ്ടോ കഠിന മർദ്ദം കൊണ്ടോ ഇവനെ കൊല്ലാൻ പറ്റില്ല.

ടാർഡിഗ്രാഡയാണ് ഈ വിരുതൻ. ജലക്കരടി എന്നറിയപ്പെടുന്ന ഇവൻ ഒരു സൂക്ഷ്മ ജലജീവിയാണ്. 1773ൽ കണ്ടെത്തിയ ഇവന് മൂന്നു വർഷങ്ങൾക്ക്‌ ശേഷം ലാസറൊ സ്പലാൻസി എന്ന ഇറ്റാലിയൻ ബയോളജിസ്റ്റാണ് ഈ പേരു നൽകിയത്‌. പതുക്കെ നീങ്ങുന്ന എന്നർത്ഥം വരുന്ന ടാർഡിഗ്രാഡ മോസ്‌ പന്നികൾ എന്നും അറിയപ്പെടുന്നു.

മഞ്ഞു മൂടിയ കൊടുമുടികൾ മുതൽ കടലിന്റെ അടിത്തട്ടിൽ വരെ ഇവനെ കാണാൻ കഴിയും. അബ്സലൂട്ട്‌ സീറോ തൊട്ട്‌ ജലത്തിന്റെ തിളനിലയ്ക്ക്‌ മുകളിൽ പോലും ഇവയ്ക്ക്‌ ജീവിക്കാനാകും.

സമുദ്രത്തിലെ ഏറ്റവും ആഴത്തിലുള്ള കൊക്കകളിലേതിനെക്കാളും ആറിരട്ടി മർദ്ദമുള്ളിടത്തും മനുഷ്യനു മരണകാരണമാകാവുന്നതിന്റെ നൂറുമടങ്ങ്‌ കൂടുതൽ റേഡിയേഷനുള്ള സ്ഥലത്തും ഇവൻ പുല്ലു പോലെ ജീവിക്കും.

ബഹിരാകാശത്തെ ശൂന്യത പോലും ഇവനൊരു പ്രശ്നമല്ല. ഒരു മില്ലിമീറ്ററിനു താഴെ മാത്രം നീളമുള്ള ജലക്കരടികളെ ഏതു ജന്തു വിഭാഗത്തില്‍ ഉൾപ്പെടുത്തണമെന്ന് ഇപ്പോഴും ശാസ്ത്രജ്ഞർക്കിടയിൽ തർക്കമുണ്ട്‌.

മുന്നറ്റത്ത്‌ ഒരു പ്രോസ്റ്റോമിയവും തുടർന്ന് പിന്നിലേക്ക്‌ 5 ഖണ്ഡങ്ങളുമുള്ള ശരീരഘടനയാണു ഇവയ്ക്കുള്ളത്‌. മൂന്നു മുതൽ 40 ദിവസം വരെയാണു ഇവയുടെ മുട്ട വിരിയാൻ എടുക്കുന്ന സമയം.

ജലക്കരടികൾ മുഖ്യമായും സസ്യഭോജികളാണു. എന്നാൽ അഞ്ച്‌ ആഴ്ച്ചവരെ ഇവയ്ക്ക്‌ ഭക്ഷണമില്ലാതെ ജീവിക്കാനും കഴിയും. 18 മാസമാണു ടാർഡിഗ്രാഡകളുടെ ജീവിത ദൈർഘ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News