കൃഷ്ണപിള്ളയ്ക്ക് ആദരമായി ജന്മനാട്ടില്‍ ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്

സഖാവ് പി കൃഷ്ണപിള്ളയ്ക്ക് ജന്‍മനാടായ വൈക്കത്ത് സ്മാരകമായി ഗവണ്‍മെന്റ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്വരുന്നു. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വൈക്കത്തെത്തി പരിശോധന നടത്തി.

വൈക്കം നഗരസഭയുടേയും സിപിഐഎം ജില്ലാ-സംസ്ഥാന നേതൃത്വവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.കൃഷ്ണപിള്ള പ്രഥമിക വിദ്യാഭ്യാസം നടത്തിയ വൈക്കത്തെ മടിയത്ര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മൂന്നര ഏക്കര്‍ സ്ഥലമാണ് കോളേജ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ പരിഗണിക്കുന്നത്.

കോളേജ് നിര്‍മ്മാണത്തിന് അഞ്ച് ഏക്കര്‍ സ്ഥലമാണ് ആവശ്യമായുള്ളത്. ബാക്കിവരുന്ന ഒന്നര ഏക്കര്‍ ഭൂമി വൈക്കം നഗരസഭ ഏറ്റെടുത്ത് സര്‍ക്കാരിന് നല്‍കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് അധികൃതരായ പി സി കുര്യന്‍, വി അബു എന്നിവര്‍ വൈക്കത്തെത്തി സ്ഥല പരിശോധന നടത്തി പാഥമിക വിവരങ്ങള്‍ ശേഖരിച്ചു.

വൈക്കത്ത് നിലവില്‍ സര്‍ക്കാര്‍ കോളേജുകളില്ലാത്തതിനാല്‍ ദൂരെയിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് വിദ്യാത്ഥികള്‍ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് വൈക്കം നഗരസഭയും സിപിഐഎം ജില്ലാ-സംസ്ഥാന നേതൃത്വവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനേ തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്.

വൈക്കം നഗരസഭാ അധ്യക്ഷ എസ് ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ രഞ്ജിത്ത്, പി സുഗതന്‍ എന്നിവരും സ്ഥല പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News