രാജ്യത്ത് പുത്തനുണര്‍വ്; പുതിയ തീരുമാനങ്ങള്‍; സൗദി സര്‍ക്കാര്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു

ഗാലറിയില്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിയ സൗദി സര്‍ക്കാര്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. സത്രീകള്‍ക്ക് വേണ്ടി നിയമങ്ങള്‍ ഭേദഗതി ചെയ്യുകയാണ് സൗദി സര്‍ക്കാര്‍.

ഇനി മുതല്‍ റസ്റ്റോറന്റുകളിലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുളള അനുമതി നല്‍കിയിരിക്കുകയാണ് സൗദി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പതിനാറോളം റസ്‌റ്റോറന്റുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്തീകളെ നിയമിച്ചു. നേരത്തെ സൗദി സ്ത്രീകള്‍ക്ക് ടാക്സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനുള്ള അനുവാദം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here