കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയിൽ സമർപ്പിക്കാനുള്ള രേഖകളുടെ പട്ടികയും സത്യവാങ്മൂലവും പൊലിസ് അങ്കമാലി കോടതിയിൽ സമർപ്പിച്ചു. 760 രേഖകൾ ഉൾപ്പെട്ട പട്ടികയാണ് നൽകിയത്.
പരിശോധന ഫലങ്ങൾ, മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, മെമ്മറി കാർഡ് ,പെൻ ഡ്രൈവ് തുടങ്ങിയവ ഉൾപ്പെടുന്ന രേഖകളും തെളിവുകളുമാണ് പട്ടികയിൽ. ചില രേഖകൾ ഒഴികെ ബാക്കിയുള്ളവ പ്രതികൾക്ക് കൈമാറി.
രേഖകൾ പരിശോധിക്കാൻ പ്രതികൾക്ക് ഈ മാസം 7 വരെ സമയം അനുവദിച്ചു. ഹർജികൾ 7 ന് വീണ്ടും പരിഗണിക്കും. എല്ലാ പ്രതികളോടും 7 ന് ഹാജരാകാൻ അങ്കമാലി കോടതി നിർദേശിച്ചിട്ടുണ്ട്.
അതേ സമയം നടി ആക്രമിക്കപ്പെട്ട ദൃശ്യത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജിയിൽ 5 ന് കോടതി വിധി പറയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here