കോട്ടയം നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

കോട്ടയം നഗരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. എം.സി.റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെവരെയാണ് നിയന്ത്രണം. വാഹനങ്ങള്‍ മറ്റ് ഇടങ്ങളിലുടെ വഴി തിരിച്ച് വിടുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.

ആധുനിക നിലവാരത്തിലുള്ള ടാറിംഗ് ജോലികള്‍ക്കായി എംസി റോഡിലെ നാഗമ്പടം പാലം പൂര്‍ണമായും അടയ്ക്കുന്നതു കൊണ്ടാണ് കോട്ടയം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.

ഇന്ന് രാത്രി എട്ട് മുതല്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ ടാറിങ്ങ് പൂര്‍ത്തിയാകും വരെ നാഗമ്പടം പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പകരം വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ തിരിച്ചുവിടുമെന്ന് ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്ക് പറഞ്ഞു.

പഴയ ടാറിംഗ് പൂര്‍ണമായും പൊളിച്ച് മാറ്റിയ ശേഷമാണ് പുതിയ ടാറിംഗ് നടത്തുന്നത്. പാലത്തിന്റെ നിര്‍മ്മാണവും ടാറിംഗും പൂര്‍ത്തിയാക്കുന്നതോടെ നാളുകളായി നഗരത്തില്‍ അനുഭവിക്കുന്ന ഗതാഗത കുരുക്കിനാവും പരിഹാരമാവും. കെ.എസ്.ടി.പിക്കാണ് എം സി റോഡ് വികസനത്തിന്റെ നിര്‍മ്മാണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News