പ്രധാന കേന്ദ്രങ്ങളില്‍ വിപണനശാലകള്‍ തുറക്കും; കശുവണ്ടി പാനീയങ്ങള്‍ കുറഞ്ഞ വിലയ്ക്ക്

കശുവണ്ടിയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന സൂപ്പും വിറ്റയും ഇനി നാടിന് രുചി പകരും. തത്സമയം തയ്യാറാക്കി നല്‍കുന്ന ഉത്പന്നങ്ങളുടെ മൂന്ന് വിപണന കേന്ദ്രങ്ങളാണ് ജില്ലയില്‍ തുടങ്ങുന്നത്. ആദ്യകേന്ദ്രം കശുവണ്ടി വികസന കോര്‍പറേഷന്‍ ആസ്ഥാനത്ത് ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.

വേനല്‍ച്ചൂടിനെ അതിജീവിക്കാന്‍ സഹായകമായ പോഷകമൂല്യമുള്ള പാനീയമാണ് കാഷ്യു വിറ്റയെന്ന് കലക്ടര്‍ പറഞ്ഞു. ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നത് സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിപണന കേന്ദ്രങ്ങളില്‍ കശുവണ്ടി വിറ്റയ്‌ക്കൊപ്പം ആവശ്യക്കാര്‍ക്ക് സൂപ്പും തത്സമയം തയ്യാറാക്കി നല്‍കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അറിയിച്ചു.

കശുവണ്ടി വികസന കോര്‍പറേഷന്റെ അയത്തില്‍, കൊട്ടിയം ഫാക്ടറികളിലാണ് ജില്ലയിലെ മറ്റു വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.

പിന്നാലെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ തെരുവോര വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇവിടെയും ഓര്‍ഡര്‍ അനുസരിച്ച് തത്സമയമായിരിക്കും പാനീയങ്ങള്‍ നല്‍കുക.

ഒരു കപ്പ് കാഷ്യു വിറ്റയ്ക്ക് 20 രൂപയും സൂപ്പിന് 10 രൂപയുമാണ് വില. കശുവണ്ടി മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എല്ലാവരിലേക്കുമെത്തിക്കന്നതിനാണ് ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നത്.

ഇതുവഴി ആഭ്യന്തര വിപണയില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. കശുമാങ്ങയുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News