സഞ്ചാരികൾക്കൊരു മനോഹരമായ കാഴ്ചയുണ്ട് വട്ടവടയില്‍ – Kairalinewsonline.com
Featured

സഞ്ചാരികൾക്കൊരു മനോഹരമായ കാഴ്ചയുണ്ട് വട്ടവടയില്‍

ചോലവനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വട്ടവട

ഇടുക്കി ജില്ലയിലെ വട്ടവടയിലെത്തുന്ന സഞ്ചാരികൾക്ക് നയന മനോഹര കാഴ്ചയാണ് കാട്ടുപോത്തുകൾ സമ്മാനിക്കുന്നത്. ഉച്ചയോടെ കൂട്ടമായി എത്തുന്ന കാട്ടുപോത്തുകൾ സന്ധ്യയോടെയാണ് ഉൾവനത്തിലേക്ക് മടങ്ങുന്നത്.

ചോലവനങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമാണ് വട്ടവട. ഇവിടെ എത്തുന്ന സഞ്ചാരികൾക്ക് പുതുമയുള്ള കാഴ്ചയാണ് കൂട്ടമായി പുല്ല് തേടിയെത്തുന്ന .കാട്ടുപോത്തുകൾ. വന്യ ജീവി വകുപ്പിന്റെ ഒഫീസും കോട്ടേജുകളും സ്ഥിതി ചെയ്യുന്ന പ്ര ദേശത്തെ പുൽമേടുകളിലാണ് കാട്ടുപോത്തുകൾ കുഞ്ഞുങ്ങളുമായി എത്തുന്നത്.

മനുഷ്യരെ തെല്ലും ഭയമില്ലാത്ത ഇവ പാതയോരങ്ങൾ കീഴടക്കുന്നത് സമീപകാലത്തായി സ്ഥിരം സംഭവമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചില നാളുകളിൽ ആനയടക്കമുള്ള മറ്റ് വന്യജീവികളും പാതയോരങ്ങളിൽ എത്താറുണ്ട്.

To Top