കാടിന്‍റെ മക്കള്‍ കടല്‍ കാണാനായി കോഴിക്കോടെത്തി; ഏവരുടേയും ഹൃദയം കീ‍ഴടക്കി മടങ്ങി

കാടിന്റെ മക്കള്‍ കടല്‍ കാണാനായി കോഴിക്കോടെത്തി. നിലമ്പൂര്‍ വെളിയന്തോട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 62 കുട്ടികളാണ് ആദ്യമായി കടല്‍ കാണാന്‍ കോഴിക്കോടെത്തിയത്. കരിപ്പൂര്‍ വിമാനത്താവളം, ബേപ്പൂര്‍ പോര്‍ട്ട്, മിഠായിത്തെരുവ് എന്നിവ കണ്ടായിരുന്നു കുട്ടികളുടെ വരവ്.

വൈകീട്ട് 5 മണിയോടെയാണ് നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് കടപ്പുറത്തെത്തിയത്.

പ്രാക്തന ഗോത്രങ്ങളായ ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ പെടുന്ന ഇവര്‍ 3, 4 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ്. കേട്ടറിഞ്ഞ കടല്‍ ആദ്യമായി കണ്ടതോടെ കക്കപെറുക്കിയും മണലില്‍ രൂപങ്ങളുണ്ടാക്കിയും കുട്ടികള്‍ ആസ്വദിച്ചു.

ആദ്യം മടിച്ച് നിന്നവര്‍ പോലും ചാടിതിമിര്‍ത്തുളള കുളിയില്‍ ആഹ്ലാദത്തോടെ പങ്കാളികളായി. കുട്ടികളെ കണ്ടതോടെ ബീച്ചിലെ കച്ചവടക്കാരും ഇവര്‍ക്കടുത്തെത്തി. ഇവരേയും കുട്ടികള്‍ നിരാശപ്പെടുത്തിയില്ല. വാട്ടര്‍ സ്‌കൂട്ടര്‍ അഭ്യാസിയുടെ പ്രകടനം കാണാനും കുട്ടികള്‍ക്ക് അവസരം ലഭിച്ചു.

കരിപ്പൂര്‍ വിമാനത്താവളം, ബേപ്പൂര്‍ പോര്‍ട്ട്, മിഠായിത്തെരുവ്, പ്ലാനറ്റേറിയം, പത്രം ഓഫീസ് എന്നിവ കണ്ടായിരുന്നു ഇവരുടെ വരവ്. സന്ധ്യയോടെ കടപ്പുറത്തിരുന്ന് കട്ടന്‍ കാപ്പിയും ബ്രഡും കഴിച്ച് കടലിനോട് യാത്ര പറഞ്ഞാണ് കുട്ടികള്‍ മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News