സൂപ്പര്‍ സ്റ്റാര്‍ നടുറോഡില്‍ ഇറങ്ങി; കൂടെ സൂപ്പര്‍ ഗേള്‍സും; അമ്പരന്ന് ജനം

സൂപ്പര്‍ സ്റ്റാര്‍ സൈക്കിള്‍ റിക്ഷയുമായി നടുറോഡില്‍. അമ്പരന്ന് ജനം. കഴിഞ്ഞ ദിവസം ബോളീവുഡ് താരരാജാവ് ഷാരൂഖാനാണ് സൈക്കിള്‍ റിക്ഷയില്‍ ബോളീവുഡിന്റെ സ്വപ്‌ന സുന്ദരികളുമായി കറങ്ങാനിരങ്ങിയത്.

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ സൈക്കിള്‍ റിക്ഷയുമായി എത്തിയത്.

ബോളിവുഡ് സുന്ദരിമാരായ കത്രീന കൈഫ്, അനുഷ്‌ക ശര്‍മ്മ തൂടങ്ങി താര റാണികള്‍ക്കൊപ്പമാണ് ഷാരൂഖ് എത്തിയത്. സീറോയില്‍ കുള്ളനായാണ് താരമെത്തുന്നത്. വൈറ്റ് ഷര്‍ട്ടും ബ്ലൂ ജീന്‍സുമിട്ടുള്ള താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel