മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപി സൗജന്യം; കിംസ് ജേണലിസ്റ്റ് കെയര്‍ പദ്ധതിക്ക് തുടക്കം

കോട്ടയം : കോട്ടയം കുമാരനല്ലൂരിലെ കിംസ് ആശുപത്രി 200 കിടക്കകളോടെ വിപുലീകരിക്കുമെന്ന്കിംസ് ഗ്രൂപ്പ് സിഎംഡി എം.ഐ സഹദുല്ല അറിയിച്ചു. കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുളള കിംസ് കെയര്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിപുലീകരണത്തിനായുളള പദ്ധതി അംഗീകാരത്തിന് സമര്‍പ്പിച്ചുകഴിഞ്ഞു. ഒന്നരവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാവും. കോര്‍പ്പറേറ്റ് മേഖലയില്‍ കേരളത്തിലെ ഏറ്റവും വലിയ ശൃംഖലയാണ് കിംസിന്റേത്.

പബല്‍ക്ക് ലിമിറ്റഡ് കമ്പനിയായ കിംസ് ഗ്രൂപ്പിന്റെ ഓഹരികളുടെ പബല്‍ക്ക് ഇഷ്യൂ വൈകാതെ നടത്തും. ആരോഗ്യരംഗത്ത് പൊതുഇന്‍ഷ്വറന്‍സ്്‌ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം. മാധ്യമപ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോട്ടയത്തെ കിംസ് ആശുപത്രിയില്‍ ഒപി പൂര്‍ണമായും സൗജന്യമാക്കിയും ഐപിയില്‍ ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന പദ്ധതിയാണ് പ്രസ്‌കല്‍- കിംസ് കെയര്‍ പദ്ധതി.

ചടങ്ങില്‍ പ്രസ്‌ക്ളബ് പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് അധ്യക്ഷനായിരുന്നു. സെക്രട്ടറി എസ്.സനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറി സരിതാ കൃഷ്ണന്‍, കിംസ് ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നീലക്കണ്ണന്‍, അഡ്മിനിസ്ട്രേറ്റര്‍ കമലേഷ് എം. ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി കെ തോമസ് എന്നിവര്‍ പങ്കെടുത്തു. ജേണലിസ്റ്റ് കെയര്‍ കാര്‍ഡ് മാധ്യമം ബ്യൂറോ ചീഫ് സി.എ.എം കരിമിന് എം.ഐ സഹദുല്ല കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News