കാഴ്ചയില്‍ മാത്രമല്ല ഗുണത്തിലും മുമ്പനാണ് ഈ വമ്പന്‍

വിന്റര്‍ സീസണിലെ റോഡ് ട്രിപ്പുകളില്‍ ഏറെ ആകര്‍ഷിക്കുന്നകാഴ്ചയാണ് റോഡരികില്‍ വില്‍പ്പനയ്ക്കായി നിരത്തിവെച്ചിരിക്കുന്ന പിങ്ക് നിറമുള്ള , ചെറിയ കറുത്ത അരികളുള്ള , കത്തുന്ന തീനാളത്തോട് രൂപസാദൃശ്യമുള്ള വ്യത്യസ്തമായ ഒരു പഴം.

കാഴ്ചയിലെ കൗതുകത്തിനും അപ്പുറം ആരോഗ്യത്തിനു അത്യന്താപേക്ഷിതമായ നിരവധി ഘടകങ്ങളും ഈ സുന്ദരന്‍ പഴത്തില്‍ ഒളിച്ചിരിപ്പുണ്ട്.

മധ്യ അമേരിക്കക്കാരനായ ഡ്രാഗണ്‍ ഫ്രൂട്ട്, ആന്റി ഓക്‌സിഡന്റ്‌സിന്റെയും കാല്‍സ്യത്തിന്റെയും വൈറ്റമിന്‍ ഇ, ഉ എന്നിവയുടെയും വലിയ സ്രോതസ്സാണ്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നതുവഴി എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും.

ഇവയില്‍ അടങ്ങിയിരിക്കുന്ന അയണും ഫോസ്ഫറസും രക്തത്തിന്റെയും പേശികളുടെയും രൂപീകരണത്തിനും സഹായകമാണ്. വെയിറ്റ് മാനേജ്മെന്റിനും സഹായിക്കുന്ന ഈ പഴം എന്തുകൊണ്ടും ഗുണകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here